head3
head1

അയർലണ്ടിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം റിക്കോർഡ് വളർച്ചയിലേക്ക് 

ഡബ്ലിൻ :  2023ലെ ആദ്യ ഏഴ് മാസങ്ങളിൽ അയർലണ്ടിലെ  ആരോഗ്യ–സോഷ്യൽ വർക്ക് മേഖലകളിൽ മാത്രം   6,192  പുതിയ വർക്ക് പെർമിറ്റുകൾ അനുവദിച്ചതായി സർക്കാർ കണക്കുകൾ.

ആരോഗ്യ-സോഷ്യൽ വർക്ക്  (6,192), ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ  മേഖല(2,769)  , ഹോസ്പിറ്റാലിറ്റി മേഖല(1,503) , ഫിനാൻസ്  ഇൻഷുറൻസ് മേഖല(1,336) ,എന്നിങ്ങനെയാണ്   വിദേശ തൊഴിലാളികൾക്കുള്ള വർക്ക്  പെർമിറ്റ്  ഏറ്റവും കൂടുതലായി അനുവദിച്ചത്

ഈ വർഷം ജൂലൈ31 വരെയുള്ള കാലയളവിൽ  മൊത്തം 18,367 തൊഴിൽ പെർമിറ്റുകൾ അനുവദിച്ചിട്ടുണ്ട്, ഇതിൽ 6868 വർക്ക്   പെർമിറ്റുകളും  ഇന്ത്യയിൽ നിന്നുള്ളവർക്കാണ് അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ സർവകാല റിക്കോർഡാണ് ഇപ്പോഴുള്ളത്. 2018 വരെയുളള കാലയളവിൽ അയർലണ്ടിൽ ആകെ 18000 ത്തിൽ താഴെ ഇന്ത്യക്കാരെ ഉണ്ടായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ വർഷം മാത്രം 25000 ത്തിലധികം ഇന്ത്യക്കാർക്കാണ് അയർലണ്ട് ആദ്യമായി പി പി എസ് നമ്പർ നൽകിയത്.ഇവരിൽ വർക്ക് വിസാ നേടിയവരും,ആറായിരത്തോളം അന്താരാഷ്ട്ര വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
അയർലണ്ടിൽ  നിലവിലുള്ള ക്രിട്ടിക്കൽ സ്‌കിൽ തൊഴിൽ വിഭാഗങ്ങളിൽ  ഹ്രസ്വകാലത്തേക്ക് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നോൺ-ഇഇഎ രാജ്യങ്ങളിലെ പൗരന്മാർക്കും പ്രയോജനപ്പെടുത്താവുന്ന  ഹ്രസ്വകാല കരാറായ എടിപിക്കൽ വർക്കിംഗ് സ്കീമിന്റെ നിബന്ധനകളിലും ഇളവ് നടപ്പാക്കിയതോടെ ജോലി തേടി അയർലണ്ടിൽ എത്താനായുള്ള തിരക്ക് വർദ്ധിച്ചിട്ടുണ്ട് .എടിപിക്കൽ വർക്കിംഗ് സ്കീമിന്റെ കാലാവധി കഴിയുന്നതിന് മുൻപേ നിരവധി പേർ ഇവിടെ സ്ഥിരജോലി കണ്ടെത്തുന്നുമുണ്ട്.
 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.