റോം: റോമന്‍ ക്യൂറിയയില്‍ പ്രധാന റോളുകളില്‍ സ്ത്രീകള്‍ തുടരണമെന്ന ആഗ്രഹം പങ്കുവെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയ ബിഷപ്പുമാരെ നിയമിക്കാന്‍ മാര്‍പാപ്പയെ സഹായിക്കുന്ന ബിഷപ്പ് ഡികാസ്റ്ററിയിലേക്ക് രണ്ട് സ്ത്രീകളെ നിയോഗിക്കാനുള്ള ആഗ്രഹവും മാര്‍പാപ്പ വ്യക്തമാക്കി. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.
ഇപ്പോള്‍ ഗവര്‍ണറേറ്റില്‍ ഒരു ഡെപ്യൂട്ടി ഗവര്‍ണര്‍ ഉണ്ട്. ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള കമ്മീഷനിലും രണ്ട് സ്ത്രീകള്‍ വരും. അങ്ങനെ കാര്യങ്ങള്‍ കൂടുതല്‍ ഓപ്പണ്‍ ആകുമെന്ന് മാര്‍പാപ്പ പറഞ്ഞു.
ഡികാസ്റ്ററി ഫോര്‍ ലെയ്റ്റി, ഫാമിലി ആന്റ് ലൈഫ്, ഡികാസ്റ്ററി ഫോര്‍ എഡ്യുക്കേഷന്‍ ആന്റ് കള്‍ച്ചര്‍, വത്തിക്കാന്‍ അപ്പസ്തോലിക് ലൈബ്രറി എന്നിങ്ങനെയുള്ള സുപ്രധാന വകുപ്പുകളിലേക്ക് ഭാവിയില്‍ ലേ മെന്‍ എത്തിപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ് വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിലെ രണ്ടാം സ്ഥാനത്തേക്ക് സീനിയര്‍ റാഫേല്ല പെട്രിനിയെ മാര്‍പാപ്പ നിയമിച്ചത്. ഈ സ്ഥാനത്തെത്തിയ ആദ്യ വനിതയായിരുന്നു ഇവര്‍. വത്തിക്കാനിലെ ഉന്നത തസ്തികകളിലേക്ക് മറ്റ് നിരവധി സിസ്റ്റര്‍മാരെയും അദ്ദേഹം നിയമിച്ചിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.