ഡബ്ലിന്‍ : ഈ വര്‍ഷത്തെ വെഡ്ഡിംഗ്സ് ഓണ്‍ലൈന്‍ അവാര്‍ഡ് മല്‍സരത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ മലയാളി വീഡിയോഗ്രാഫര്‍ സിജോ ജോര്‍ഡിയുടെ ഉടമസ്ഥതയിലുള്ള ജോര്‍ഡി ഫിലിംസ് ഫൈനല്‍ റൗണ്ടില്‍ കടന്നു.
രണ്ടാഴ്ചയോളം നീണ്ട ആവേശോജ്വലമായ വോട്ടെടുപ്പുകളില്‍ ആയിരക്കണക്കിന് പേരാണ് സിജോയ്ക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയത്.,ഇവരില്‍ നിന്നുമാണ് 23 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.! രാജ്യത്തെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നായ വെഡ്ഡിംഗ്സ് ഓണ്‍ലൈന്‍ അവാര്‍ഡ് ഫൈനലിസ്റ്റ് എന്ന് വിളിക്കപ്പെടുന്നത് തന്നെ അവിശ്വസനീയമായ ബഹുമതിയാണെന്ന് സിജോ ജോര്‍ഡി പറഞ്ഞു.
ഒരു യഥാര്‍ത്ഥ വിവാഹ ചടങ്ങിനെ അടിസ്ഥാനമാക്കി, ജോലിയുടെയും അവലോകനങ്ങളുടെയും സാമ്പിളുകള്‍ അടങ്ങിയ ഒരു ഓണ്‍ലൈന്‍ സമര്‍പ്പണം പൂര്‍ത്തിയാക്കാനാണ് മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഫൈനലിസ്റ്റുകളോട് ആവശ്യപ്പെടുന്നത്. സ്വതന്ത്ര ജഡ്ജിമാരുടെ വിദഗ്ധ പാനല്‍ വിലയിരുത്തലിന് ശേഷം മാര്‍ച്ച് 27 തിങ്കളാഴ്ച, വിജയികളെ പ്രഖ്യാപിക്കും! വിവാഹവുമായി ബന്ധപ്പെട്ട വീഡിയോ ,ഹോട്ടല്‍, വെന്യു,കാസില്‍, ബ്രൈഡല്‍ വെയര്‍ ,കെയ്ക്ക് , ഡി ജെ തുടങ്ങി വിവിധ ഇനങ്ങളിലുള്ള മത്സരങ്ങളാണ് വെഡ്ഡിംഗ്സ് ഓണ്‍ലൈന്‍സ് അവാര്‍ഡിലൂടെ വര്‍ഷം തോറും പ്രഖ്യാപിക്കപ്പെടുന്നത്. ആയിരക്കണക്കിന് പേര്‍ സാകൂതം കാത്തിരിക്കുന്ന അപൂര്‍വ്വ മത്സരങ്ങളില്‍ ഒന്നാണിത്.
വീഡിയോഗ്രാഫര്‍മാര്‍ക്കുള്ള അയര്‍ലണ്ടിന്റെ ഓസ്‌കറായി വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ അവാര്‍ഡ്. തനിയ്ക്ക് വോട്ടു ചെയ്തവരെയും പിന്തുണച്ചവരെയും ജോര്‍ഡി ഫിലിംസ് നന്ദി അറിയിച്ചു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി അയര്‍ലണ്ടില്‍ താമസിക്കുന്ന സിജോ ,പാലാ ഇലഞ്ഞി സ്വദേശിയാണ് .വര്‍ഷങ്ങളായി അയര്‍ലണ്ടിലെ മലയാളികളുടെ പ്രധാന ചടങ്ങുകളിലെല്ലാം സ്ഥിര സാന്നിധ്യമായ സിജോ ജോര്‍ഡി ,അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ,ഡിസൈനറുമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി ഐറിഷ് -ഇന്ത്യന്‍ വെഡ്ഡിംഗുകള്‍ ചേതോഹരമായി ചിത്രീകരിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു വാട്ടര്‍ഫോര്‍ഡ് ഡണ്‍ഗര്‍വാന്‍കാരനായ സിജോ.ജോര്‍ഡിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജോര്‍ഡി ഫിലിംസും
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.