head3
head1

വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് : ജോണി കുരുവിള ഗ്ലോബല്‍ ചെയര്‍മാന്‍

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ ചെയര്‍മാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി പി വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി സി യു മത്തായിയും ജനറല്‍ സെക്രട്ടറിയായി പോള്‍ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും , ജോസഫ് കില്ലിയന്‍ (വൈസ് പ്രസിഡന്റ് – യൂറോപ്പ് റീജിയന്‍ ),ജോര്‍ജ്ജ് കുളങ്ങര ,ഡോ .അജി കുമാര്‍ കവിദാസന്‍ ,രാജീവ് നായര്‍ (വൈസ് ചെയര്‍മാന്‍മാര്‍ ) എന്നിവര്‍ വിജയിച്ചു

.ഡോ സൂസന്‍ ജോസഫ് ( വൈസ് ചെയര്‍ പേഴ്‌സണ്‍ ) ബേബി മാത്യു സോമതീരം ( വൈസ് പ്രസിഡന്റ് -ഓര്‍ഗനൈസേഷന്‍ ), എസ് കെ ചെറിയാന്‍ (വൈസ് പ്രസിഡന്റ് -അമേരിക്ക റീജിയന്‍), ഷാജി എം മാത്യു ( വൈസ് പ്രസിഡന്റ് -ഇന്ത്യ റീജിയന്‍ ), ചാള്‍സ് പോള്‍ ( വൈസ് പ്രസിഡന്റ് – മിഡില്‍ ഈസ്റ്റ് റീജിയന്‍ ) സിസിലി ജേക്കബ് (വൈസ് പ്രസിഡന്റ് -ആഫ്രിക്ക റീജിയന്‍ ),ഇര്‍ഫാന്‍ മാലിക്ക് (വൈസ് പ്രസിഡന്റ് – ഫാര്‍ ഈസ്റ്റ് റീജിയന്‍ ) ദിനേശ് നായര്‍ , ടി വി എന്‍ കുട്ടി (സെക്രട്ടറി മാര്‍) ,ഡോ സുനന്ദാ കുമാരി ,എന്‍ പി വാസു നായര്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ), പ്രോമിത്യുസ് ജോര്‍ജ്ജ് (ജോയിന്റ് ട്രഷറര്‍ ) എന്നിവര്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ വിജയികളായി പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികള്‍ക്ക് ഡബ്‌ള്യ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ആശംസകള്‍ അറിയിച്ചു.

ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പില്‍ ആറു റീജിയനുകളില്‍ നിന്നും അയര്‍ലന്‍ഡിലെ ഉള്‍പ്പെടെ 95 പ്രതിനിധികള്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഇ വോട്ടിംഗ് ഉപയോഗിച്ചാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞടുത്തത് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ എസ് ജോസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് .

ഒരു ആഗോള സംഘടനയുടെ ഗ്ലോബല്‍ തെരഞ്ഞെടുപ്പ് ഇ -വോട്ടിംഗിലൂടെ സുതാര്യവും നീതി പൂര്‍വ്വവം നടത്തുവാന്‍ സാധിച്ചത് വേള്‍ഡ് മലയാളി കൗണ്‍സിലിന് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കൂടുതല്‍ കരുത്ത് പകരുമെന്നും സംഘടനയുടെ എല്ലാ പ്രോവിന്‍സുകളില്‍ നിന്നും മുഴുവന്‍ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ ചാരിതാര്‍ഥ്യം ഉണ്ടെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ എ എസ് ജോസ് അറിയിച്ചു .

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.