അയര്‍ലണ്ടിലെ മുതിര്‍ന്ന ആളുകളില്‍ നല്ലൊരു ശതമാനവും രാജ്യം വിടാന്‍ ഇഷ്ടപ്പെടുന്നതായി ഗവേഷണം
മുതിര്‍ന്നവര്‍ക്കും ജന്മനാട് വേണ്ട !
ഡബ്ലിന്‍ : അയര്‍ലണ്ടിലെ മുതിര്‍ന്ന ആളുകളില്‍ നല്ലൊരു ശതമാനവും വിദേശത്തേയ്ക്ക് പറക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ട്.ചിലര്‍ ജീവിതച്ചെലവിനെ പേടിച്ച് നാടുവിടുമ്പോള്‍ മറ്റൊരു വിഭാഗം കാലാവസ്ഥയിലെ മികവു തേടിയാണ് അയര്‍ലണ്ടില്‍ നിന്നും ‘വണ്ടി’ പിടിക്കുന്നത്.
ആഗോള ടെക്‌നോളജി കമ്പനിയായ വൈസിന്റെ പുതിയ ഗവേഷണമാണ് ഈ സാധ്യതയിലേയ്ക്ക് വിരല്‍ചൂണ്ടുന്നത്. വൈകാതെ വിരമിക്കുന്ന 55നു മുകളില്‍ പ്രായമുള്ള ആയിരം പേരിലാണ് പഠനം നടത്തിയത്.
അയര്‍ലണ്ടിലെ ഉയര്‍ന്ന ജീവിതച്ചെലവുകളും മറ്റും കണക്കിലെടുത്ത് ശിഷ്ടകാലം വിദേശത്ത് കഴിയാന്‍ 27 ശതമാനം പേര്‍ ആഗ്രഹിക്കുമ്പോള്‍ ഐറിഷ് ജനതയുടെ മൂന്നിലൊന്നു പേരും (31%) മെച്ചപ്പെട്ട കാലാവസ്ഥയും മറ്റും തേടിയാണ് രാജ്യം വിടുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
ഗവേഷണം നടത്തിയവരില്‍ കൂടുതല്‍ പേരും പോര്‍ച്ചുഗലിലേയ്ക്ക് (11%) പറക്കാനിഷ്ടപ്പെടുമ്പോള്‍ യു കെയിലേയ്ക്ക് പോകാന്‍ 10% പേരും പ്ലാന്‍ ചെയ്യുന്നു. സ്പെയിന്‍ (8%), യു എസ് (7%), ജര്‍മ്മനി (6%) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ മനസ്സ്. ഏതാണ്ട് എട്ടു ശതമാനം പേര്‍ മാത്രമാണ് അയര്‍ലണ്ടിലെ ഏതെങ്കിലും ഒരിടത്ത് ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിക്കുന്നത്.
വിദേശത്തേയ്ക്ക് പറക്കാന്‍ കൊതിയ്ക്കുമ്പോഴും അവിടുത്തെ ഉയര്‍ന്ന ജീവിതച്ചെലവുകള്‍ താങ്ങാന്‍ സ്വന്തം സാമ്പത്തിക സ്ഥിതി അനുവദിക്കുമോയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.അഞ്ചില്‍ ഒരാള്‍ (20%) ഇത്തരത്തില്‍ ആശങ്കയുള്ളവരാണെന്ന് ഗവേഷണം പറയുന്നു.
കൈയ്യിലുള്ള പണം ഫലപ്രദമായി വിദേശത്ത് കൈകാര്യം ചെയ്യാനാകുമോയെന്ന പേടിയുള്ള 19% പേരുമുണ്ട്.വിദേശത്ത് പോയാല്‍ ഐറിഷ് ബാങ്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ കഴിയാതെ പോകുമോയെന്ന സംയശയമുള്ളവരും ഏറെയാണ്(42%).ഗവേഷണത്തില്‍ പങ്കെടുത്ത 57% പേരും അന്തര്‍ദേശീയമായി പണം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.എന്നാല്‍ 55%പേരും ഇപ്പോഴും അയര്‍ലണ്ടില്‍ നിന്നുള്ള ഏതെങ്കിലും കാര്‍ഡ് ഉപയോഗിക്കാനാണിഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
150ലധികം രാജ്യങ്ങളില്‍ യൂറോയും പൗണ്ടും ഡോളറും ഉള്‍പ്പെടെ 40ലധികം കറന്‍സികള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്ന കാര്‍ഡാണ് വൈസ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.