റോം: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന്റെ ഉത്തരമാണോ ഘാനയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍? മാര്‍പാപ്പയുടെ പിന്തുടര്‍ച്ചക്കാരനാണ് ഇദ്ദേഹമെന്നാണ് കരുതുന്നത്. അതിന് തക്കതായ കാരണവുമുണ്ട്.
വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിന്റെയും പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെയും പുതിയ ചാന്‍സലറായി കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണെ നിയമിച്ചതോടെയാണ് ഈ ചര്‍ച്ച സജീവമായത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇദ്ദേഹത്തെ ഈ തസ്തികയിലേയ്ക്ക് നിയമിച്ചത്.
ഏപ്രില്‍ നാലിന് വത്തിക്കാന്‍സ് ഡെയ്ലി ബുള്ളറ്റിനിലാണ് മാര്‍പാപ്പയുടെ പ്രഖ്യാപനം വന്നത്.
ഒരിക്കല്‍ പാപ്പാബൈല്‍ ആയി – അതായത് അടുത്ത മാര്‍പാപ്പയാകാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയായി – ഇദ്ദേഹത്തെ പരിഗണിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ 2015ലെ പരിസ്ഥിതി വിജ്ഞാനകോശമായ ‘ലാഡാറ്റോ സി’ യുടെ പ്രധാന ഡ്രാഫ്റ്ററായിരുന്നു കര്‍ദ്ദിനാള്‍ ടര്‍ക്‌സണ്‍. കൂടാതെ ഐക്യരാഷ്ട്രസഭയിലും ലോക സാമ്പത്തിക ഫോറത്തിലും മറ്റ് ഉയര്‍ന്ന ആഗോള ഫോറങ്ങളിലും സ്ഥിരമായി വത്തിക്കാനെ പ്രതിനിധീകരിക്കുന്നതും ഇദ്ദേഹമായിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി റോമില്‍ പ്രവര്‍ത്തിച്ചു വരികയാണ് ടര്‍ക്ക്‌സണ്‍. കൂടാതെ 2017 ജനുവരിയില്‍ രൂപീകൃതമായതു മുതല്‍ സമഗ്ര മാനവ വികസനത്തിന്റെ പ്രോത്സാഹനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റാണ് ഇദ്ദേഹം. 2009 മുതല്‍ 2016 വരെ, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ തലവനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2017 -ലാണ് പുതിയ ഡികാസ്റ്ററി രൂപീകരിച്ചത്. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിന്റെയും പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെയും ആസ്ഥാനം വത്തിക്കാന്‍ ഉദ്യാനത്തിലെ കാസിന പിയോ IVഎയിലാണ്.
1998 മുതല്‍ രണ്ട് അക്കാദമികളുടെയും ചാന്‍സലറായി സേവനമനുഷ്ഠിച്ച അര്‍ജന്റീനിയന്‍ ബിഷപ്പ് മാര്‍സെലോ സാഞ്ചസ് സൊറോണ്ടോയ്ക്ക് (79) പകരമായാണ് ടര്‍ക്‌സണ്‍ പുതിയ ചുമതലയേല്‍ക്കുന്നത്.
ഡിസംബറില്‍, വത്തിക്കാനിലെ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഡികാസ്റ്ററിയുടെ തലവനായിരുന്ന 73 കാരനായ ഘാനിയന്‍ കര്‍ദ്ദിനാള്‍ രാജിവെച്ചിരുന്നു. വിരമിക്കുന്നതിനുള്ള പ്രായം 75 ആയിരുന്നു. എന്നിരുന്നാലും ആ രാജി മാര്‍പാപ്പ സ്വീകരിക്കുകയായിരുന്നു.
പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിനെപ്പറ്റി
ഇക്കണോമിക്സ്, സാമൂഹ്യശാസ്ത്രം, നിയമം, രാഷ്ട്രീയ ശാസ്ത്രം എന്നിവയുടെ പഠനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി 1994ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ചതാണ് ടര്‍ക്ക്സണ്‍ ഇപ്പോള്‍ ചാന്‍സലറായ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ്. ഒരു സ്വയംഭരണ സ്ഥാപനമാണെങ്കിലും, അതിന്റെ ചട്ടങ്ങളനുസരിച്ച്, പൊന്തിഫിക്കല്‍ കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് തുടങ്ങിയത് 1603നും വളരെ മുമ്പാണ്. അക്കാലത്തെ ലോകത്തിലെ ആദ്യത്തെ സയന്റിഫിക് അക്കാദമി ആയിരുന്നു ഇത്. ഗലീലിയോ ഗലീലി, സ്റ്റീഫന്‍ ഹാക്കിംഗ്, ജെന്നിഫര്‍ ഡൗഡ്ന തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞര്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്. ഹോളി സീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 10 പൊന്തിഫിക്കല്‍ അക്കാദമികളുടെ ഭാഗമാണ് രണ്ട് സ്ഥാപനങ്ങളും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.