പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്… ഡെസ്‌ക്ടോപ്പിലും ഇനി വീഡിയോ, വോയ്‌സ് കോളിങ്
ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സാപ്പ് പുത്തന്‍ ഫീച്ചറുമായി രംഗത്ത്. ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കള്‍ക്കായി വീഡിയോ, വോയ്‌സ് കോളിങ് സേവനങ്ങളാണ് വാട്‌സാപ്പ് പുതുതായി അവതരിപ്പിക്കുന്നത്.
കംപ്യൂട്ടറില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് പ്രഖ്യാപനം എങ്കിലും തുടക്കത്തില്‍ ഗ്രൂപ്പ് കോളുകള്‍ നടത്താനാകില്ല. ഒരു സമയം ഒരാളെ മാത്രമേ വിളിക്കാനാകൂ. എന്നാല്‍, താമസിയാതെ തന്നെ ഗ്രൂപ്പ് വീഡിയോ, വോയ്‌സ് കോള്‍ സംവിധാനം അവതരിപ്പിക്കുമെന്ന് വാട്‌സാപ്പ് അറിയിച്ചു.
അതേസമയം, ഡെസ്‌ക് ടോപ്പ് ആപ്പിന് സമാനമായ വാട്‌സാപ്പ് വെബ് ബ്രൗസര്‍ പതിപ്പില്‍ വീഡിയോ, വോയ്‌സ് കോള്‍ സൗകര്യം ഉണ്ടായിരിക്കില്ല. വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ഈ സേവനം ലഭിക്കൂ.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.