head1
head3

ഫോണുകളില്ലാതെ കോളുകളും സന്ദേശങ്ങളും അയയ്ക്കാന്‍ പുതിയ സംവിധാനവുമായി വാട്ട്‌സാപ്പ്

ഡബ്ലിന്‍ : ഫോണുകളിലല്ലാതെയും കോളുകളും സന്ദേശങ്ങളും അയയ്ക്കുന്നതിനുള്ള പുതിയ സംവിധാനം വാട്ട്‌സാപ്പ് പരിഗണിക്കുന്നു. ഈ പുതിയ സവിശേഷത രണ്ട് ബില്യണ്‍ അക്കൗണ്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഒരു ചെറിയൊരു വിഭാഗം ഉപയോക്താക്കളില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. ബീറ്റാ ടെസ്റ്റായിട്ടായിരിക്കും സന്ദേശം അവതരിപ്പിക്കുക.

ഫോണ്‍ ഉപയോഗിക്കാതെ നിരവധി ഉപകരണങ്ങളില്‍ വാട്സാപ്പ് ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ സിസ്റ്റം.നിലവില്‍ ഇങ്ങനെ ചെയ്യുന്നതിന് ഉപയോക്താവിന് അവരുടെ ഫോണില്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതുണ്ടായിരുന്നു.

ഫോണ്‍ കൂടാതെ സ്വതന്ത്രമായി നാല് ഉപകരണങ്ങളില്‍ നിന്നു കൂടി വാട്ട്‌സാപ്പ് ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. ഈ പുതിയ സംവിധാനത്തില്‍ സുരക്ഷ നിലനിര്‍ത്തുകയെന്നതാണ് വലിയവെല്ലുവിളിയെന്ന് ഫേയ്സ് ബുക്ക് എന്‍ജിനീയറിംഗ് വെബ്സൈറ്റില്‍ പറയുന്നു.ആളുകളുടെ സന്ദേശങ്ങള്‍ സ്വന്തം സെര്‍വറുകളില്‍ സംഭരിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നും പോസ്റ്റില്‍ പറയുന്നു.

മുമ്പ് എല്ലാ വാട്ട്‌സാപ്പ് അക്കൗണ്ടുകളും ഒരു ഐഡന്റിറ്റി കീ ഉപയോഗിച്ചാണ് ഐഡന്റിഫൈ ചെയ്തിരുന്നത്. മള്‍ട്ടി-ഡിവൈസ് ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കുമ്പോള്‍ ഓരോ ഉപകരണത്തിനും അതിന്റേതായ ഐഡന്റിറ്റി കീ ഉണ്ടാകുമെന്നും വെബ്സൈറ്റ് വിശദീകരിക്കുന്നു.

ഓരോ ഉപകരണങ്ങളും ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്യുന്നതിനും സാധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് ഡിവൈസ് വെരിഫിക്കേഷന്‍ ടെക്നോളജിയും സ്ഥാപിക്കുമെന്നും വെബ്സൈറ്റ് പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.