head1
head3

അയര്‍ലണ്ടില്‍ നിര്‍മ്മിച്ച വെബ് സീരിസ് ‘ ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി യുടെ ആദ്യ ഭാഗം പ്രദര്‍ശനം തുടങ്ങി

ഐറിഷ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഏടുകളില്‍ നടക്കുന്ന സംഭവങ്ങളും മറ്റും കോര്‍ത്തിണക്കികൊണ്ട് ഡ്രീം ആന്‍ഡ് പാഷന്‍ ഫിലിംസ് പുറത്തിറക്കുന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു . ‘ ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി ‘യില്‍ , നമ്മുടെ ഇടയില്‍ നടക്കുന്നതും ,ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ചതാണ് എന്ന രീതിയിലുള്ള അവതരണ ശൈലിയാണ് സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നത് .

അയര്‍ലണ്ടില്‍ കുറെ അധികം വീടുകളില്‍ നടന്നിട്ടുള്ളതും എന്നാല്‍ അഭിമാന പ്രശ്‌നം കാരണം പുറത്തു പറയാന്‍ സാധിക്കാത്തതും ചില കുടുംബങ്ങളെ വളരെ അധികം മാനസിക വ്യഥയിലാക്കിയിട്ടുള്ളതുമായ സങ്കിര്‍ണ്ണമായ ഒരു വിഷയത്തെ വളരെ ലാളിത്യത്തോടെയാണ് ആദ്യ എപ്പിസോഡില്‍ സംവിധായകന്‍ ബിപിന്‍ മേലേക്കുറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ആന്‍ഡ് പാഷന്‍ ഫിലിംസിനു വേണ്ടി സീരിസ് നിര്‍മ്മിച്ചിരിക്കുന്നത് നിഷ ബിപിന്‍ ആണ് .

ഈ സീരിസിന്റെ പിന്നണിയില്‍ മലയാള സിനിമയില്‍ നിന്നുള്ളവരും സഹകരിക്കുന്നു എന്നുള്ളത് ശ്രദ്ധയമാണ് . ഇന്ദ്രന്‍സിന്റെ ചിത്രം വാമനന്റെ സംഗീത സംവിധായകനായ നിധിന്‍ ജോര്‍ജ്ജ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും ബിജിഎം കൊടുത്തിരിക്കുന്നത് , അതോടൊപ്പം വെബ് സീരീസ്, നിരവധി ആല്‍ബങ്ങള്‍ എന്നിവക്കെല്ലാം ഗാനരചന, സംഗീതം നല്‍കിയിട്ടുളള യാസിര്‍ പരത്തക്കാടാണ് ഗാന രചനയും സംഗീതവും നല്‍കിയിരിക്കുന്നത്.കാമറ-എഡിറ്റിംഗ് : ജോയ്സണ്‍ , അസോസിയേറ്റ് കാമറ : അശ്വിന്‍.
അഭിനയിക്കുന്നവര്‍ : പ്രിന്‍സ് ജോസഫ് അങ്കമാലി ,ഫേബ പോള്‍ , അലീന ജിജോ, റെജി വര്‍ഗ്ഗിസ് , എല്‍ദോ ജോണ്‍, ജോയല്‍ ബിപിന്‍, ദിയ പ്രിന്‍സ് എന്നിവരാണ്.

അയർലണ്ടിൽ വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇനി വരുന്ന എപ്പിസോഡുകളിൽ സീരീസിന്റെ എല്ലാ മേഖലയിലും സഹകരിക്കാൻ താല്പര്യമുള്ളമുള്ളവർക്ക് അണിയറ പ്രവർത്തകരുമായി നേരിട്ടോ അല്ലെങ്കിൽ ഈമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.(dreamnpassionfilm@gmail.com)
ആദ്യ എപ്പിസോഡ് കാണാം

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.