head3
head1

മൈനസ് മൂന്നിലേയ്ക്ക് , അയര്‍ലണ്ടിന് ‘മറക്കാന്‍’ കഴിയാത്ത ശൈത്യം വരുന്നു..

ഡബ്ലിന്‍ : അയര്‍ലണ്ടിന് മറക്കാന്‍ കഴിയാത്ത ശൈത്യമായിരിക്കും ഇത്തവണത്തേതെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്തയാഴ്ച മുതല്‍ കടുത്ത തണുപ്പ് സഹിക്കേണ്ടി വരുമെന്നാണ് മെറ്റ് ഏറാന്‍ പ്രവചനം.രാത്രിയില്‍ മൈനസ് മൂന്നുവരെ താപനിലയെത്തിയേക്കാമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ കാലാവസ്ഥയില്‍ അനിശ്ചിതത്വമുണ്ടെങ്കിലും തിങ്കള്‍ മുതല്‍ വെള്ളി വരെ കൊടും തണുപ്പായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.

വടക്ക്, പടിഞ്ഞാറ് മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ സ്‌നോ തുടങ്ങുമെന്ന് മെറ്റ് ഏറാന്‍ പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മഞ്ഞുവീഴ്ച, സ്നോ എന്നിവയുണ്ടാകും.

കൊണാച്ചിലും അള്‍സ്റ്ററിലും കടുത്ത മഞ്ഞുണ്ടാകാനിടയുണ്ട്.അടുത്ത ആഴ്ച മുഴുവന്‍ താപനില ഏകദേശം 3സി മുതല്‍ 6സി വരെയായിരിക്കും. രാത്രിയില്‍ 0സി മുതല്‍ -3ഇ വരെ താപനില കുറയുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.

ഡബ്ലിനിലും ,കോര്‍ക്കിലും പരക്കെ മഴയുണ്ടാവും.

ശനിയാഴ്ചയും ഞായറാഴ്ചയും ഡബ്ലിനിലും രാജ്യത്തിന്റെ തെക്കന്‍ ഭാഗത്താകെയും മഴയായിരിക്കും.വടക്ക് ഭാഗങ്ങളില്‍ വരണ്ട കാലാവസ്ഥയനുഭവപ്പെടും.ഇടയ്ക്കിടെ വെയിലും ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം.ഉച്ചയോടെ തെക്കന്‍ തീരത്ത് നിന്നും മഴ നീങ്ങും.വേനലും മഴയും ഇടകലര്‍ന്ന സമ്മിശ്ര അന്തരീക്ഷമായിരിക്കും പിന്നീട്.

വടക്കുപടിഞ്ഞാറന്‍ കാറ്റുണ്ടാകുന്നതിനാല്‍ ഉച്ചകഴിഞ്ഞ് 8സി മുതല്‍ 11സിവരെയാകും താപനില.

അള്‍സ്റ്ററിലെ മഴ രാജ്യത്തുടനീളം വ്യാപിക്കാനുമിടയുണ്ട്.ശനിയാഴ്ച മഴയും മഞ്ഞുമുള്ള തണുത്ത രാത്രിയായിരിക്കും. വടക്കന്‍ അള്‍സ്റ്ററില്‍ ആലിപ്പഴ മഴയ്ക്കും സാധ്യതയുണ്ട്. 1സി മുതല്‍ 4സി വരെയാകും ഏറ്റവും കുറഞ്ഞ താപനില.അറ്റ്‌ലാന്റിക് തീരദേശങ്ങളില്‍ മിതമായ വടക്കുപടിഞ്ഞാറന്‍ കാറ്റുണ്ടാകുന്നതിനാല്‍ തണുപ്പ് കുറയാനും ഇടയുണ്ട്.

ഞായറാഴ്ചയും മഴ

ഞായറാഴ്ച രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സൂര്യപ്രകാശവും മഴയും ഇടകലര്‍ന്ന അന്തരീക്ഷമായിരിക്കും.വടക്കന്‍, പടിഞ്ഞാറന്‍ തീരദേശ കൗണ്ടികളില്‍ മഴയുമുണ്ടാകും. വൈകുന്നേരത്തോടെ അറ്റ്‌ലാന്റിക്കില്‍ നിന്ന് കനത്ത മേഘം എത്തും.അതോടെ വടക്ക് പടിഞ്ഞാറന്‍ തീരങ്ങളില്‍ മഴ പെയ്യും.താപനില 7സി മുതല്‍ 10സി വരെയായിരിക്കും. മിതമായ പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയോടെ മഴ രാജ്യമാകെ വ്യാപിക്കും.5സി മുതല്‍ 9സി വരെയാകും ഏറ്റവും കുറഞ്ഞ താപനില.

തിങ്കളാഴ്ച ന്യൂനമര്‍ദ്ദം

തിങ്കളാഴ്ച അയര്‍ലണ്ടിലാകെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കനത്ത മഴയ്ക്ക് വഴിതുറക്കും.രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.എന്നിരുന്നാലും കാലാവസ്ഥയില്‍ അനിശ്ചിതത്വമുണ്ടെന്ന് മെറ്റ് ഏറാന്‍ വിശദീകരിക്കുന്നു.

4സി മുതല്‍ 12സി വരെയാകും ഏറ്റവും ഉയര്‍ന്ന താപനില. തിങ്കളാഴ്ച രാത്രി തണുപ്പിനൊപ്പം മഞ്ഞുവീഴ്ചയുമുണ്ടാകും.താപനില -1സിയ്ക്കും +3സിയ്ക്കും ഇടയിലാകും.വടക്കന്‍, പടിഞ്ഞാറന്‍ കൗണ്ടികളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച അതിശൈത്യ വായൂ പ്രവാഹം

ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ അയര്‍ലണ്ടില്‍ അതിശൈത്യ വായൂ പ്രവാഹമുണ്ടാകും.ആലിപ്പഴവും മഞ്ഞുവീഴ്ചയും സ്നോയും ചന്നം പിന്നം പെയ്യുന്ന ശീതകാല മഴയ്ക്കുമൊപ്പം സൂര്യപ്രകാശവും പ്രതീക്ഷിക്കാം.

കൊണാച്ചിലും അള്‍സ്റ്ററിലും ഇടയ്ക്കിടെ മഴയുണ്ടാകും. കുന്നുകളും മഞ്ഞില്‍ മൂടും. രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. അതിനാല്‍ യാത്രക്കാര്‍ക്ക് അപകടകരമായ സാഹചര്യങ്ങളുണ്ടായേക്കാം. പകല്‍ 3സി മുതല്‍ 6സി വരെയായിരിക്കും താപനില. രാത്രിയില്‍ ഇത് -3സി വരെയെത്തും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</</a

Comments are closed.