head1
head3

തിളങ്ങുന്ന ദിനരാത്രങ്ങള്‍, വെയില്‍കാലം വരവായി

ഡബ്ലിന്‍ : ഈ ആഴ്ച്ച ഉടനീളം അയര്‍ലണ്ടില്‍ നല്ല വെയില്‍ ലഭിക്കുമെന്ന് മെറ്റ് ഏറാന്‍. അന്തരീക്ഷം വരണ്ടതായിരിക്കുമെങ്കിലും രാജ്യത്തെമ്പാടും ഇപ്പോള്‍ ലഭിക്കുന്ന വെയില്‍ അടുത്ത ആഴ്ച വരെ തുടരുമെന്ന് പ്രവചനം പറയുന്നു.

താപനിലയിലും വര്‍ദ്ധനവുണ്ടാകും. ഇന്ന് താപനില 19ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നും നിരീക്ഷണം പറയുന്നു.കിഴക്കന്‍ ഭാഗത്താകും കൂടുതല്‍ ചൂടനുഭവപ്പെടുക. 15 മുതല്‍ 19 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയിലും മങ്ങിയ വെയിലിനാണ് സാധ്യതയെന്നും മെറ്റ് ഏറാന്‍ വിശദീകരിച്ചു.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.ആഴ്ചയുടെ അവസാനവും വരണ്ടതായിരിക്കും.നേരിയ തോതില്‍ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.