ഇന്ന് നല്ല ദിവസം,അയര്‍ലണ്ടില്‍ ഞായറാഴ്ച ശക്തമായ കാറ്റും മഴയും: 18കൗണ്ടികള്‍ക്ക് മെറ്റ് ഏറാന്റെ മുന്നറിയിപ്പ്
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഞായറാഴ്ച ശക്തമായ കാറ്റും മഴയും വരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകള്‍.രാജ്യത്തെ 18 കൗണ്ടികള്‍ക്കാണ് ഞായറാഴ്ച മുതല്‍ യെല്ലോ അലേര്‍ട്ടുകള്‍ നല്‍കിയത്.ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ്, ഡോണഗേല്‍, ഗോള്‍വേ, ലീട്രിം, മയോ, സ്ലൈഗോ, വെക്സ്ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ 2 മുതല്‍ ഉച്ചയ്ക്ക് 3 വരെ യെല്ലോ അലേര്‍ട്ട് ബാധകമാകും.
യാത്രാ തടസ്സങ്ങള്‍ക്കും പ്രാദേശിക വെള്ളപ്പൊക്കത്തിനും മരങ്ങള്‍ കടപുഴകി വീഴാനും മോശം ദൃശ്യപരതയ്ക്കുമെല്ലാം സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി.ഡോണഗേല്‍, ഗോള്‍വേ, ലീട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ ഈ മുന്നറിയിപ്പ് ഉച്ചകഴിഞ്ഞ് 3 മുതല്‍ അര്‍ദ്ധരാത്രി വരെ സാധുവായിരിക്കും.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആന്‍ട്രിം, അര്‍മാഗ്, ഡൗണ്‍, ഫെര്‍മനാഗ്, ടൈറോണ്‍, ഡെറി എന്നീ കൗണ്ടികളിലും ഞായറാഴ്ച പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 3 വരെ ഈ മുന്നറിയിപ്പ് ബാധകമാക്കിയിട്ടുണ്ട്.ഞായറാഴ്ചത്തെ മോശം കാലാവസ്ഥാ മുന്നറിയിപ്പിനിടയിലും ശനിയാഴ്ച മനോഹരമായ ദിവസമായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.
ശനിയാഴ്ച രാജ്യത്തുടനീളം നല്ല വെയലുണ്ടാകുമെന്ന് നിരീക്ഷകന്‍ പറയുന്നു.അതിനാല്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്ന നല്ലൊരു ദിവസമായിരിക്കും ശനിയാഴ്ചയെന്നും മെറ്റ് ഏറാന്‍ പറയുന്നു.എന്നാല്‍ രാത്രിയോടെ കാലാവസ്ഥ മോശമാകുമെന്നും ഞായറാഴ്ച് നല്ല മഴയുണ്ടാകുമെന്നും മെറ്റ് ഏറാന്‍ വിശദീകരിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.