അയര്‍ലണ്ടിനെ ഞെട്ടിച്ച് കാലാവസ്ഥയില്‍ വീണ്ടും ട്വിസ്റ്റ്…
കനത്ത മഴയും കൊടുങ്കാറ്റുമെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍
ഡബ്ലിന്‍ : അയര്‍ലണ്ടിനെ ഞെട്ടിച്ച് കനത്ത മഴയും കൊടുങ്കാറ്റുമെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍.അറ്റ്ലാന്റിക് സമുദ്രത്തില്‍ കൊടുങ്കാറ്റുകളുടെ ‘കണ്‍വെയര്‍ ബെല്‍റ്റ്’ രൂപം കൊണ്ടതാണ് രാജ്യത്തിന്റെ കാലാവസ്ഥയെ തകിടം മറിക്കുന്നതിന് കാരണമായതെന്നും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും മെറ്റ് ഏറാന്‍ വിശദീകരിക്കുന്നു.
കൊടുങ്കാറ്റുകള്‍ അയര്‍ലണ്ടിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല.എന്നിരുന്നാലും അടുത്ത ആഴ്ച താപനില കൂപ്പുകുത്തി മൈനസ് രണ്ടിലെത്തുമെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അറ്റ്ലാന്റിക് കൊടുങ്കാറ്റുകളുടെ കണ്‍വെയര്‍ ബെല്‍റ്റ് അടുത്ത ആഴ്ച അവസാനത്തോടെ രൂപംകൊള്ളുമെന്ന് കാര്‍ലോ വെതറിലെ അലന്‍ ഒ’റെയ്‌ലി പറയുന്നു.എന്നിരുന്നാലും രാജ്യത്തിന് വലിയ ആഘാതമാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. വിശദാംശങ്ങള്‍ വളരെ അനിശ്ചിതത്വത്തിലാണെന്ന് അലന്‍ റെയ്ലി പറയുന്നു.
ഈ ആഴ്ച ശൈത്യകാല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ നാടകീയമായി ശൈത്യ
ത്തിന് വഴിമാറും.വാരാന്ത്യം വരെ ഈ മാറ്റം നീണ്ടുനില്‍ക്കുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.
വെള്ളിയാഴ്ച കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് സ്വതന്ത്ര കാലാവസ്ഥാ പ്രവചന ഏജന്‍സിയായ വെതര്‍ അയര്‍ലന്‍ഡ് പറഞ്ഞു.ജെറ്റ് സ്ട്രീം ശക്തി പ്രാപിക്കുന്നതോടെ ന്യൂനമര്‍ദ്ദവും ഗണ്യമായി വര്‍ദ്ധിക്കും. ഈ ന്യൂനമര്‍ദ്ദം അയര്‍ലണ്ടിലേക്ക് നീങ്ങാനിടയുണ്ടെന്ന് മെറ്റ് ഏറാന്‍ പറയുന്നു.
ഇന്ന് തിങ്കളാഴ്ച പൊതുവില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിന്റെ തെക്കന്‍ പകുതിയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. 7 മുതല്‍ 10 ഡിഗ്രി വരെയായിരിക്കും ഏറ്റവും ഉയര്‍ന്ന താപനില .നേരിയതും വേരിയബിള്‍ കാറ്റും. തിങ്കളാഴ്ച രാത്രി വരണ്ടതും തണുപ്പുള്ളതുമായിരിക്കും. കുറഞ്ഞ താപനില 3 മുതല്‍ 7 ഡിഗ്രി വരെയാകും.
ചൊവ്വാഴ്ചയും അന്തരീക്ഷം മേഘാവൃതമായി തുടരും.മഴയും ഉണ്ടാകും. 7 മുതല്‍ 10 ഡിഗ്രി വരെയായിരിക്കും ഏറ്റവും ഉയര്‍ന്ന താപനില.ചൊവ്വാഴ്ച രാത്രി വരണ്ടതാകും.തണുപ്പുമുണ്ടായിരിക്കും. -2 മുതല്‍ +3 ഡിഗ്രി വരെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില .
ബുധനാഴ്ച തണുപ്പ് കടുത്തതാകും.പടിഞ്ഞാറും വടക്കും ഭാഗങ്ങളില്‍ ഇടയ്ക്കിടെ വെയിലും മഴയും പ്രതീക്ഷിക്കാം.4 മുതല്‍ 9 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. നേരിയ തോതില്‍ കാറ്റിനും സാധ്യതയുണ്ട്.ബുധനാഴ്ച രാത്രി തണുപ്പും മഞ്ഞുവീഴ്ചയുമുണ്ടാകും.അന്തരീക്ഷം വരണ്ടതുമായിരിക്കും. -2 മുതല്‍ +3 ഡിഗ്രി വരെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില.
വ്യാഴാഴ്ച അയര്‍ലണ്ടില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്.വൈകുന്നേരവും രാത്രിയും തെളിഞ്ഞ അന്തരീക്ഷമായിരിക്കും.4 മുതല്‍ 8 ഡിഗ്രി വരെയാകും ഏറ്റവും ഉയര്‍ന്ന താപനില. മിതമായ തോതില്‍ തെക്കന്‍ കാറ്റും പ്രതീക്ഷിക്കാം.
വെള്ളിയാഴ്ചയോടെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം ഉണ്ടാകുമെന്നും നിരീക്ഷകര്‍ പറയുന്നു
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.