വാട്ടര്‍ഫോര്‍ഡില്‍ പുതിയ മലയാളി സംഘടനയ്ക്ക് തുടക്കമായി : വാട്ടര്‍ഫോര്‍ഡ് മലയാളി ക്ലബ്ബ് ലക്ഷ്യമിടുന്നത് സാംസ്‌കാരിക സമന്വയ പദ്ധതികള്‍
വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് മേഖലയിലെ മലയാളികളുടെ സാംസ്‌കാരികവും, സാമൂഹ്യവുമായ ക്ഷേമം ലക്ഷ്യമാക്കി ‘ വാട്ടര്‍ഫോര്‍ഡ് മലയാളി ക്ലബ്ബ് ‘എന്ന പേരില്‍ പുതിയ മലയാളി സംഘടനയ്ക്ക് രൂപം കൊടുത്തു.
ലിഖിതമായ ഭരണഘടനയോടെയും ,ഉദ്ദേശ്യലക്ഷ്യങ്ങളോടെയും വാട്ടര്‍ഫോര്‍ഡ് മലയാളികളെ ഏകോപിപ്പിക്കാനും, സാംസ്‌കാരിക സമന്വയ പദ്ധതികള്‍ ഒരുക്കുവാനുമാണ് പുതിയ സംഘടന ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ദേശീയോദ്ഗ്രഥന പരിപാടികള്‍,വ്യക്തിഗത പരിശീലനം , കലാസാംസ്‌കാരിക വേദി,കുട്ടികളുടെയും കുടുംബങ്ങളുടെയും മാനസികവും,ബൗദ്ധികവുമായ വളര്‍ച്ചയ്ക്കായുള്ള പ്രോഗ്രാമുകള്‍ എന്നിവയും വാട്ടര്‍ഫോര്‍ഡ് മലയാളി ക്ലബ്ബിന്റെ മുഖ്യ പ്രവര്‍ത്തന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ജോബിന്‍ കെ ബേബി (മൊബൈല്‍ : 353 89 447 3955,
പി എം ജോർജുകുട്ടി 087 056 6531
ഐറിഷ് മലയാളി ന്യൂസ്
്‌ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h


Comments are closed.