വാട്ടര്‍ഫോര്‍ഡ് : കോവിഡ് മഹാമാരിയുടെ കാലത്ത് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ SEP. walking ,running and cycling challenge കഴിഞ്ഞ ഏഴാം തീയതി വിജയകരമായി അവസാനിച്ചു
സെപ്റ്റംബര്‍ ഏഴാം തീയതി തുടങ്ങിയ ചലഞ്ച് ഒക്ടോബര്‍ ഏഴാം തീയതിയാണ് അവസാനിച്ചത് 100 കിലോമീറ്റര്‍ നടത്തം അല്ലെങ്കില്‍ റണ്ണിങ് 400 കിലോമീറ്റര്‍ സൈക്കിളിങ് ഇതായിരുന്നു ചലഞ്ച്.
ഒരു സംഘടനാ പ്രവര്‍ത്തനവും നടത്താന്‍ സാധിക്കാത്ത സമയത്ത് മെമ്പേഴ്‌സിന്റെ ആരോഗ്യവും മാനസികവുമായ പരിപാലനത്തിന് ഈ ചലഞ്ച് വളരെയേറെ സഹായകരമായി എന്ന് പല മെമ്പേഴ്‌സും അഭിപ്രായപ്പെട്ടു .
വാട്ടര്‍ഫോര്‍ഡില്‍ നടത്തത്തിനും സൈക്കിളിനും മാത്രമായി നിര്‍മ്മിച്ചിട്ടുള്ള വാട്ടര്‍ഫോര്‍ഡ് ഗ്രീന്‍ വേ .ട്രാമോര്‍ ബീച്ച് വാക് തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ ഈ ചലഞ്ചിന് കൂടുതല്‍ സഹായകമായി.
ചലഞ്ച് പൂര്‍ത്തിയായവര്‍ക്ക് അസോസിയേഷന്‍ മെഡല്‍ വിതരണം ചെയ്യുമെന്ന് കോഡിനേറ്റേഴ്സ് അറിയിച്ചു. വരും വര്‍ഷങ്ങളിലും അസോസിയേഷന്‍ മെമ്പേഴ്‌സിന് ഉപകാരപ്രദമായ ചലഞ്ചുകളുമായി എത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
49 മെമ്പേഴ്‌സ് നടത്തത്തിലും 6 മെമ്പേഴ്‌സ് സൈക്ലിംഗിലുമാണ് പങ്കെടുത്തത് അതില്‍ 25 മെമ്പേഴ്‌സ് 100 കിലോമീറ്ററും നടന്നു ചലഞ്ച് പൂര്‍ത്തിയാക്കി.
അസാസിയേഷന്‍ അംഗമായ സുനോജ് ടി ജി ഡള്‍ ചലഞ്ചെടുത്ത് 200 കിലോ മീറ്റര്‍ നടന്നു.വീണ ജോണ്‍ , ജോബി ജോബ്, എന്നിവര്‍ രണ്ടാഴ്ചകൊണ്ട് തന്നെ 100 കിലോ മീറ്റര്‍ നടന്നെത്തി. ടോം തോമസ്, ഷാന്‍ സെബാസ്റ്റ്യന്‍ ,പ്രയേഷ് പോള്‍ ,വീണ ജോണ്‍ എന്നിവര്‍ 150 കിലോമീറ്റര്‍ നടന്ന് ചലഞ്ച് പൂര്‍ത്തിയാക്കി.
എല്ലാം മെമ്പേഴ്‌സും കൂടി ആകെ 4087 കിലോമീറ്ററാണ് നാലാഴ്ച കൊണ്ട് നടന്നു താണ്ടിയത്.
ഐന്‍സ്റ്റീന്‍ സാബു 682 കിലോ മീറ്റര്‍ സൈക്ക്‌ലിംഗ് ചെയ്താണ് റിക്കോര്‍ഡ് ഇട്ടത്.
പരിപാടിയില്‍ പങ്കെടുത്തു വിജയകരം ആക്കിയ എല്ലാ അംഗങ്ങള്‍ക്കും പ്രോഗ്രാം കോഡിനേറ്റര്‍മാരായ സാന്റി ജോസഫ്, ഷിജു ശാസ്താംകുന്നേല്‍, അനൂപ് ജോണ്‍ , പ്രസിഡണ്ട് ബോബി ഐപ്പ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
walking ,running and cycling ചലഞ്ചില്‍ പങ്കെടുത്തവര്‍ പകര്‍ത്തിയ വാട്ടര്‍ഫോര്‍ഡിന്റെ മനോഹര ദൃശ്യങ്ങള്‍:
Comments are closed.