വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാന്റ ആണവപദ്ധതി നാമാവശേഷമാക്കാന്‍ ഇസ്രയേലിനൊപ്പം യു എസും.
ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് യൂറേനിയം സംഭരണം തേടിയെത്തിയ യു എസ് യുദ്ധവിമാനങ്ങള്‍ ബോംബിട്ടത്..നതാന്‍സ്, ഇസ്ഫഹാന്‍, ഫൊര്‍ദോ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.അതേ സമയം,കോണ്‍ഗ്രസിനെയും പാര്‍ലമെന്റിനെയും അറിയിക്കാതെയായിരുന്നു യു എസ് ആക്രമണം.ആണവകേന്ദ്രങ്ങളില്‍ വേട്ട നടത്തിയെങ്കിലും , ഇവിടെ സൂക്ഷിച്ചിരുന്ന യൂറേനിയം സംഭരണം ആദ്യഅക്രമണത്തിന് പിന്നാലെ ഇറാന്‍ അവിടെനിന്നും മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്.
മിഡ്‌നൈറ്റ് ഹാമര്‍ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും കെയ്‌നും വിശദീകരിച്ചു.ബോംബിംഗ് ഇറാന് അങ്ങേയറ്റം നാശനഷ്ടങ്ങളുണ്ടാക്കിയതായി യു എസ് സൈനിക മേധാവികളുടെ ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു.
ദൗത്യം നിയന്ത്രിക്കപ്പെട്ടിരുന്നു.യു എസ് ആര്‍മി ബോംബര്‍ വിമാനങ്ങളെ ഇറാനിയന്‍ സൈന്യം കണ്ടെത്തിയില്ലെന്നും കെയ്ന്‍ പറഞ്ഞു.125ലധികം യു എസ് വിമാനങ്ങള്‍ ഓപ്പറേഷനില്‍ പങ്കെടുത്തു, അതില്‍ 30,000 പൗണ്ട് ഭാരമുള്ള പതിനാല് ബോംബുകള്‍ ഇറാനിലുടനീളം വര്‍ഷിച്ചു.ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കും യു എസ് ബോംബിംഗ് അങ്ങേയറ്റം ഗുരുതരമായ നാശം വരുത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നിര്‍ണ്ണയിച്ചിട്ടില്ല.
സായുധ സേനയെ സൈനിക നടപടിക്ക് നിയോഗിച്ചതിന് ശേഷം 48 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ പ്രസിഡന്റ് അറിയിക്കണമെന്നാണ് യു എസ് യുദ്ധ നിയമം ആവശ്യപ്പെടുന്നത്. ഈ നിയമത്തിന്റെ സമയപരിധിക്കുള്ളില്‍ കോണ്‍ഗ്രസിനെ അറിയിച്ചതായി ഭരണകൂടം അവകാശപ്പെട്ടു.
ജൂണ്‍ 13ന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ പങ്കാളിയാകുന്ന കാര്യം രണ്ടാഴ്ച കഴിഞ്ഞേ തീരുമാനിക്കൂ എന്നു പറഞ്ഞ ട്രംപാണ് പൊടുന്നനെ നിലപാടു മാറ്റിയത്.ആണവ സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ റിപ്പബ്ലിക്കന്‍ ഇറാന് രണ്ടാഴ്ചത്തെ സമയപരിധി നല്‍കിയതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധത്തിനിറങ്ങിയത്.
യുഎസിന്റെ കരുത്തുറ്റ ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയായിരുന്നെന്ന് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുഎസിന്റെ ഏറ്റവും കരുത്തുറ്റ ബോംബായ ജിബിയു 57 ഉപയോഗിച്ചതിനൊപ്പം മുങ്ങിക്കപ്പലുകളില്‍നി ന്ന് ടോമഹോക് ക്രൂസ് മിസൈലുകളും അയച്ചു.ആക്രമണ വിവരം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. മൂന്ന് ആണവനിലയങ്ങളും തുടച്ചുനീക്കിയെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടന്നെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. എന്നാല്‍, അവയ്ക്ക് കാര്യമായ തകരാറുണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ടു. ആണവനിലയങ്ങളിലെ ആക്രമണത്തിനു ശേഷം പരിസരത്തെ അണുവികിരണത്തോത് ഉയര്‍ന്നിട്ടില്ലെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കി.
യു എസ് ആക്രമണത്തിന് പിന്നാലെ ഇറാന്‍ നടത്തിയത് 40മിസൈല്‍ ആക്രമണങ്ങള്‍
ടെഹ്റാന്‍ :യു എസ് ആക്രമണം നടന്ന് മണിക്കുറുകള്‍ക്കകം ഇറാന്‍ ഇസ്രയേലിലേക്ക് ക്ലസ്റ്റര്‍ മിസൈലായ ഖൊറംഷഹര്‍-4 അടക്കം 40 മിസൈലുകളയച്ചു ജീവന്മരണ പോരാട്ടം നടത്തി.ടെല്‍ അവീവ്, ഹൈഫ എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായി. ടെല്‍ അവീവിലെ ബെന്‍ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യമിട്ടു. 28 പേര്‍ക്ക് പരിക്കേറ്റു.തകര്‍ന്ന കെട്ടിടങ്ങളുടെയും വ്യാപകമായ നാശനഷ്ടങ്ങള്‍ സം ഭവിച്ചതിന്റെയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു
ഖൊറംഷഹര്‍-4 മിസൈലിന് 2,000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധം നടന്നപ്പോള്‍ കനത്ത പോരാട്ടത്തിന് വേദിയായ ഖൊറംഷഹര്‍ നഗരത്തോടുള്ള ആദരസൂചകമായാണ് മിസൈലിന് ഈ പേരിട്ടത്. ഖൊറംഷഹര്‍-4 മിസൈലിന് ഒന്നിലധികം പോര്‍മുഖങ്ങളുണ്ട്. ഏഴ് കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ഒട്ടേറെ ഭാഗങ്ങളായി മാറാനും 16 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ആക്രമിക്കാനും കഴിയും. അയണ്‍ ഡോം പ്രതിരോധത്തെ മറികടക്കാന്‍ കഴിയുമെന്നും ഇറാന്‍ അവകാശപ്പെടുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.