head3
head1

അധ്യാപകരാകാന്‍ വരൂ….വിദ്യാഭ്യാസ വകുപ്പിന് നിങ്ങളെ വേണം

ഡബ്ലിന്‍ : അധ്യാപകവൃത്തിയെ പാഷനായി കാണുന്നവരുണ്ടോ , അവര്‍ക്ക് അയര്‍ലണ്ടിലേക്കുള്ള ‘വണ്ടി’ പിടിക്കാം. നല്ല ശമ്പളമുള്ള ജോലി എന്ന നിലയിലും വര്‍ക്കും ലൈഫും ഒത്തുകൊണ്ടുപോകാന്‍ കഴിയുന്ന തൊഴിലിടം എന്ന നിലയിലും ടീച്ചിംഗ് പ്രൊഫഷന്‍ മികച്ചതാണ്. വാര്‍ഷിക അവധി, മത്സരാധിഷ്ഠിത ശമ്പളം, കരിയര്‍ പുരോഗതി തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇവിടെ അധ്യാപകരെ കാത്തിരിക്കുന്നത്.മാത്രമല്ല സമൂഹത്തിലാകെ മാറ്റം വരുത്തുന്നതിനൊപ്പം സ്വയം പരിവര്‍ത്തനപ്പെടാനുമുള്ള അവസരവും ടീച്ചിംഗ് നല്‍കുന്നു.

ചലനാത്മകവും അത്ഭുതകരവും നല്ല പ്രതിഫലം കിട്ടുന്നതുമായ ഓപ്ഷനാണ് അധ്യാപനം.അയര്‍ലണ്ടിലെ അധ്യാപകര്‍ക്ക് പ്രൈമറി തലത്തില്‍ 44,435 യൂറോയില്‍ തുടങ്ങുന്ന ശമ്പളം ക്രമേണ 81,930 യൂറോ വരെയെത്തും. പോസ്റ്റ്-പ്രൈമറി തലത്തില്‍ 45,829 യൂറോയില്‍ തുടങ്ങി 83,439 യൂറോ വരെയെത്തും.മത്സരാധിഷ്ഠിത ശമ്പളം മാത്രമല്ല അദ്ധ്യാപക ജോലിയുടെ ആകര്‍ഷണം. ഇഷ്ടം പോലെ അവധികളുമുണ്ട്.യാത്രയ്ക്കും കുടുംബത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായി യഥേഷ്ടം സമയം കിട്ടും.എല്ലാ വര്‍ഷവും ലഭിക്കുന്ന സമ്മര്‍ അവധി വലിയ പ്രതീക്ഷയാണ്. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.

വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളും അനുഭവങ്ങളും ഒത്തുചേരുന്ന, അനുദിനം അഭിവൃദ്ധിപ്പെടുന്ന ഊര്‍ജ്ജസ്വലവും ചലനാത്മകവുമായ ഇടങ്ങളാണ് ഇന്നത്തെ ക്ലാസ് മുറികള്‍.വിദ്യാര്‍ത്ഥിയുടെ മാത്രമല്ല സ്വന്തം ജീവിതവും ധന്യമാക്കാന്‍ കഴിയുന്ന മികച്ച കരിയറാകാന്‍ ഈ പ്രൊഫഷന് കഴിയും.കൂടുതല്‍ പ്രവേശനക്ഷമതയും അവസരവും വിദ്യാഭ്യാസ തൊഴില്‍ മേഖലയിലുണ്ട്. സിഎഒ ചോയ്സുകള്‍ തേടുന്നവരും കരിയറില്‍ ചേയ്ഞ്ച് ആഗ്രഹിക്കുന്നവരേയും സ്വാഗതം ചെയ്യുകയാണ് വിദ്യാഭ്യാസ വകുപ്പ്.അധ്യാപനത്തിലേക്ക് എത്തുന്നതിനുള്ള വഴികളെക്കുറിച്ച് കൂടുതലറിയാന്‍ https://www.gov.ie/en/department-of-education/campaigns/it-does-more-than-inform-teaching-transforms/  എന്ന സൈറ്റ് സന്ദര്‍ശിക്കാം

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.