ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ലിവിംഗ് വേജ് നടപ്പാക്കുന്നതിനുള്ള പ്രപ്പോസല്‍ അടുത്ത മാസം മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍. സിന്‍ ഫെയ്ന്‍ ടി ഡി മൗറിസ് ക്വിന്‍ലിവന്റെ ചോദ്യത്തിന് ഡെയ്ലില്‍ മറുപടി പറയുകയായിരുന്നു വരദ്കര്‍.
ഇതു സംബന്ധിച്ച ലോ പേ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് വരദ്കര്‍ വെളിപ്പെടുത്തി. അടുത്ത മാസം റിപ്പോര്‍ട്ട് മന്ത്രി സഭയില്‍ കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോര്‍ട്ടുമുണ്ട്. ഇവ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പബ്ലിക് കണ്‍സള്‍ട്ടേഷനുണ്ടാകും. അതിന് ശേഷം ആവുന്നത്ര വേഗത്തില്‍ അടുത്ത വര്‍ഷം ലിവിംഗ് വേജ് നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വരദ്കര്‍ വ്യക്തമാക്കി. റീട്ടെയില്‍, ഗതാഗത തൊഴിലാളികള്‍, ക്ലീനര്‍മാര്‍, ഭക്ഷ്യ സേവന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് ലിവിംഗ് വേജും പെന്‍ഷനും ഉള്‍പ്പെടെ മെച്ചപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ലഭിക്കണം – വരദ്കര്‍ പറഞ്ഞു.
ലിവിംഗ് വേതനം നിശ്ചിത പരിധിയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചാല്‍ ദോഷകരമാകുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് വരദ്കര്‍ പറഞ്ഞു. ജോലി സമയവും ശമ്പളവും വെട്ടിക്കുറയ്ക്കുന്നതിനോ മരവിപ്പിക്കുന്നതിനോ എന്തിന് സ്ഥാപനങ്ങള്‍ പൂട്ടുന്നതിലേയ്ക്ക് വരെ അത് എത്തിയേക്കാമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. അതിനാല്‍ പ്രത്യാഘാതങ്ങള്‍ പരമാവധി കുറച്ച് ഇത് നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്- വരദ്കര്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.