വലേറ്റ : ഹരിതപാതയില്‍ മാള്‍ട്ട കുതിയ്ക്കുകയാണ്…വലേറ്റയിലൂടെ. ലോകരാജ്യങ്ങള്‍ക്ക് ഭാവിയില്‍ ഈ മാതൃക പിന്തുടരേണ്ടി വരും. 2030ഓടെ മാള്‍ട്ടയുടെ തലസ്ഥാന നഗരമായ വലേറ്റ മാള്‍ട്ടയിലെ ആദ്യത്തെ ഗ്രീന്‍ സിറ്റിയോ നഗരമോ ആക്കുന്നതിനാണ് വലേറ്റ കള്‍ച്ചറല്‍ ഏജന്‍സി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം ഫലം കണ്ടു തുടങ്ങിയെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.
അവധിക്കാലം ആസ്വദിക്കാന്‍ പറ്റിയ ലോകത്തിലെ ഏറ്റവും നല്ല നഗരങ്ങളെ കണ്ടെത്തുന്നതിന് ലഗേജ് സ്റ്റോറേജ് സ്ഥാപനമായ ബൗണ്‍സ് നടത്തിയ പഠനത്തില്‍ ലോകത്തിലെ 69 തലസ്ഥാന നഗരങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് വലേറ്റ.
വലേറ്റയ്ക്കും അബുദാബിയ്ക്കും ശേഷം ന്യൂഡല്‍ഹി മൂന്നാം സ്ഥാനം നേടി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഗതാഗതച്ചെലവ്, ഭക്ഷണശാലകള്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ലോകമെമ്പാടുമായി നടത്തിയ പഠനമാണ് മികച്ച നഗരങ്ങളെ കണ്ടെത്തിയത്. പത്തില്‍ 6.74 പോയിന്റ് വലേറ്റയ്ക്ക് ലഭിച്ചു. രണ്ടാമതെത്തിയ അബുദാബിയ്ക്ക് 6.24 പോയിന്റും ലഭിച്ചു. മൂന്നാമതെത്തിയ ന്യൂഡല്‍ഹിയ്ക്ക് 6.06 പോയിന്റും കിട്ടി.
മികവിന്റെ ഹരിതാഭയിലേയ്ക്ക് വലേറ്റ
കമ്മ്യൂണിറ്റിയ്ക്കും സന്ദര്‍ശകര്‍ക്കും മെച്ചപ്പെട്ട ജീവിതം നല്‍കുകയാണ് വലേറ്റയിലൂടെ മാള്‍ട്ട. വൃത്തിയുള്ളതും, ഹരിതാഭവുമായ നഗരമാണ് വലേറ്റ കള്‍ച്ചറല്‍ ഏജന്‍സി വിഭാവനം ചെയ്യുന്നത്. 2030ഓടെ ഈ നേട്ടം കൈവരിക്കുന്നതിനാകുമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ഡൈവിംഗ്, ഡൈനിംഗ്, യുനെസ്‌കോ പൈതൃക സൈറ്റുകള്‍, ഔട്ട്‌ഡോര്‍ സംസ്‌കാരം എന്നിവയെല്ലാമാണ് വിനോദ സഞ്ചാരികള്‍ക്ക് വലേറ്റയെ പ്രിയപ്പെട്ടതാക്കുന്നത്. ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകള്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ യൂറോപ്പിലെ ആദ്യത്തെ രാജ്യവുമാണ് മാള്‍ട്ട.
പഴയ അറവുശാലയെ (Il-Biccerija l-Antika) പുതിയ വലേറ്റ ഡിസൈന്‍ ക്ലസ്റ്റര്‍ ആയി പുനരുജ്ജീവിപ്പിക്കുകയായിരുന്നു വലേറ്റ കള്‍ച്ചറല്‍ ഏജന്‍സി. അതിനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള, കഴിഞ്ഞ 40 വര്‍ഷമായി ഉപയോഗശൂന്യമായി കിടന്ന കെട്ടിടം, ദ്വീപിലെ ആദ്യത്തെ ഡിസൈന്‍ ക്ലസ്റ്ററായി വികസിപ്പിച്ചെടുക്കുകയായിരുന്നു.
ഹെറിറ്റേജും, ആധുനീക സൗന്ദര്യവത്കരണവും ചേര്‍ത്തൊരുക്കിയ വലേറ്റ അതിന്റെ ഭക്ഷണവിഭവങ്ങളുടെ വൈവിധ്യം കൊണ്ടും, കുറഞ്ഞ ജീവിത ചെലവ് കൊണ്ടും, ടൂറിസ്റ്റുകള്‍ക്കിടയില്‍ പേര് കേട്ട നഗരവുമാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.