ഫാര്‍മയെ താരിഫില്‍ നിന്നൊഴിവാക്കിയിട്ടില്ല… വൈകാതെ വരും 25% താരിഫ്- സൂചനയുമായി ട്രംപ്
അയര്‍ലണ്ടിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവാസായത്തെ ലക്ഷ്യമിട്ട് ട്രംപിന്റെ കഴുകന്‍ കണ്ണുകള്‍
വാഷ്ംഗ്ടണ്‍ : അയര്‍ലണ്ടിന്റെ ഹൃദയ സ്പന്ദനവും നട്ടെല്ലുമെന്ന് കരുതുന്ന ഫാര്‍മസ്യൂട്ടിക്കല്‍ വ്യവാസായത്തെ ലക്ഷ്യമിട്ട് കഴുകന്‍ കണ്ണുമായി യു എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്.ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്തുന്നതിനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയാണ് ട്രംപ് നല്‍കിയത്.
അതിവിദൂരമല്ലാതെ ഫാര്‍മ ഇറക്കുമതിക്ക് താരിഫ് ചുമത്തുന്നത് പരിഗണിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.മോട്ടോര്‍ വ്യവസായം സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനമായിരിക്കും ഈ നിരക്കെന്നും ട്രംപ് വിശദീകരിച്ചു.ചൈനയും അയര്‍ലണ്ടുമാണ് മരുന്നുണ്ടാക്കുന്ന രാജ്യങ്ങള്‍.അമേരിക്കയും അത് തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.മരുന്ന് കമ്പനികളെല്ലാം അയര്‍ലണ്ടിലാണെന്ന് ട്രംപ് എടുത്തുപറഞ്ഞു.’അമേരിക്കയില്‍ മരുന്നുണ്ടാക്കുന്നില്ല. ചെയ്യാന്‍ കഴിയുന്നത് താരിഫ് ഈടാക്കുകയാണ്.അതു ചെയ്യും’ ട്രംപ് പറഞ്ഞു.അയര്‍ലണ്ട് ആസ്ഥാനമാക്കിയ യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെക്കുറിച്ച് ട്രംപ് മുമ്പ് പലതവണ ട്രംപ് പരാമര്‍ശിച്ചിരുന്നു.
താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കമ്പനികള്‍ യു എസില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇതിന്റെ കണക്കുകളൊന്നും ട്രംപ് പറഞ്ഞില്ല.
ഏറ്റവും മോശമായതിനെ നേരിടാന്‍ തയ്യാറെടുക്കുമെന്ന് ഹാരിസ്
യു എസ് താരിഫുകളെ പരിഗണിച്ച് ഏറ്റവും പ്രതികൂലമായ കാലത്തെ നേരിടാന്‍ തയ്യാറെടുക്കേണ്ടി വരുമെന്ന് വിദേശകാര്യ വ്യാപാര മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് നെഗേഷ്യേറ്റര്‍ മാരോസ് സെഫ്‌കോവിച്ചിന് താരിഫ് ചര്‍ച്ചയില്‍ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.കഴിഞ്ഞ ആഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ട്രംപിന്റെ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കുമായി ഹാരിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ശുഭപ്രതീക്ഷ കൈവിടാതെ മാര്‍ട്ടിന്‍
യു എസ് താരിഫിനെക്കുറിച്ച് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും കോര്‍ക്കില്‍ പ്രതികരിച്ചു.താരിഫുകള്‍ വലിയ അനിശ്ചിതത്വം കൊണ്ടുവന്നിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.ഇയു യു എസ് ചര്‍ച്ചകളില്‍ ഫാര്‍മ,സെമികണ്ടക്ടര്‍ മേഖലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മില്‍ സമഗ്രമായ ഒത്തുതീര്‍പ്പ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മാര്‍ട്ടിന്‍ പറഞ്ഞു..
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.