head1
head3

മൂത്താശാരിയായി മാമുക്കോയ; ‘ഉരു’ റിലീസിന് തയ്യാറെടുക്കുന്നു

കോഴിക്കോട് : മാമുക്കോയ വ്യത്യസ്ത വേഷത്തില്‍ അഭിനയിച്ച ‘ഉരു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എഴുത്തുകാരന്‍ കെ പി രാമനുണ്ണി റിലീസ് ചെയ്തു. ചാലിയം തുരുത്തിലെ ഉരു നിര്‍മാണ കേന്ദ്രത്തില്‍ വെച്ച് പി. ഒ ഹാഷിമിന് നല്‍കികൊണ്ടായിരുന്നു റിലീസ്.

മാധ്യമപ്രവര്‍ത്തകന്‍ ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉരു’, ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥ പറയുന്നു. മൂത്താശാരിയായിയാണ് മാമുക്കോയ അഭിനയിക്കുന്നത്. മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങള്‍ കൂടി ‘ഉരു’വില്‍ പങ്കുവെക്കുന്നു. ഒടിടി റിലീസിന് തയ്യാറായ ചിത്രത്തില്‍ മാമുകോയയ്ക്കു പുറമെ കെ യു മനോജ്, മഞ്ജു പത്രോസ്, അര്‍ജുന്‍, ആല്‍ബര്‍ട്ട് അലക്‌സ്, അനില്‍ ബാബു, അജയ് കല്ലായി, രാജേന്ദ്രന്‍ തായാട്ട്, ഉബൈദ് മുഹ്‌സിന്‍, ഗീതിക, ശിവാനി, ബൈജു ഭാസ്‌കര്‍, സാഹിര്‍ പി കെ, പ്രിയ, എന്നിവരാണ് അഭിനേതാക്കള്‍.

റിലീസ് ചടങ്ങില്‍ നിര്‍മാതാവ് മന്‍സൂര്‍ പള്ളൂര്‍, അസ്സോസിയേറ്റ് ഡയറക്ര് ഷൈജു ദേവദാസ്, എഡിറ്റര്‍ ഹരി ജി നായര്‍, നാടന്‍ പാട്ടു ഗായകന്‍ ഗിരീഷ് ആമ്പ്ര എന്നിവര്‍ സംബന്ധിച്ചു.

ശ്രീകുമാര്‍ പെരുമ്പടവം- ഛായാഗ്രഹണം, കമല്‍ പ്രശാന്ത്- സംഗീത സംവിധാനം, ഗാന രചന- പ്രഭാവര്‍മ. എ സാബു, സുബിന്‍ എടപ്പകത്തു എന്നിവരാണ് സാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ഉരുവിന്റെ സഹ നിര്‍മാതാക്കള്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.