ഡബ്ലിന്‍: കുട്ടികളെ ‘സോഷ്യല്‍ വെല്‍ഫെയറുകാര്‍ ‘കൊണ്ടുപോകും എന്ന് പറഞ്ഞു പേടിക്കുന്ന,അഥവാ പേടിപ്പിക്കുന്ന മലയാളികള്‍ അധികമൊന്നും അറിയാത്ത അഥവാ പരിചയപ്പെടാത്ത ഒരുമേഖലയാണ് ഫോസ്റ്ററിംഗ്.
നിങ്ങള്‍ക്ക് ഒരു കുട്ടിയെ നിങ്ങളുടെ വീട്ടില്‍ താമസിപ്പിച്ച് പരിപാലിക്കാന്‍ താത്പര്യമുണ്ടോ ? ഒരു ബെഡ് റൂമെങ്കിലും സ്പെയറായി ഉണ്ടോ..? സമയവും സാഹചര്യമുണ്ടോ ? സ്ഥിരമായി വേണമെന്നില്ല, ഒരാഴ്ച മുതല്‍ ദീര്‍ഘകാലം വരെയുള്ള പ്രത്യേക കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.അഥവാ കുട്ടികള്‍ക്ക് പകല്‍ സമയം മാത്രം ഫോസ്റ്റര്‍ കെയര്‍ നല്‍കാം.
എങ്കില്‍, പ്രത്യേക സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന ,അഥവാ പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു കുട്ടിയെ മാത്രമല്ല ,നിങ്ങളുടെ സാഹചര്യം അനുകൂലമെങ്കില്‍ കൂടുതല്‍ കുട്ടികളെ നിങ്ങള്‍ക്കൊപ്പം താമസിപ്പിക്കാന്‍ ഐറിഷ് സര്‍ക്കാറിന്റെ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി (tusla) തയാറാണ് എന്നതറിയാമോ ?
നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ നാളെ (ജൂണ്‍ 30 ,വ്യാഴാഴ്ച) TUSLA സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫോസ്റ്ററിംഗ് ഇന്‍ഫര്‍മേഷന്‍ സെഷനില്‍ നിങ്ങള്‍ക്ക് പങ്കുചേരാം. വ്യാഴാഴ്ച്ച വൈകിട്ട് 7 മുതല്‍ 8.30 വരെയാണ് ഇന്‍ഫോര്‍മേഷന്‍ സെഷന് നടത്തപ്പെടുക.
പരിചയസമ്പന്നരായ ഫോസ്റ്റര്‍ കെയറര്‍മാരോട് ഓണ്‍ലൈനായി സംവദിക്കാനും, അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും അങ്ങനെ അയര്‍ലണ്ടിലെ ഫോസ്റ്റര്‍ കെയറിനെ കുറിച്ച് കൃത്യമായി പഠിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
നൂറുകണക്കിന് കുട്ടികള്‍ക്ക് അടിയന്തിരമായി ഫോസ്റ്റര്‍ കെയര്‍ സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഐറിഷ് സര്‍ക്കാര്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.
എന്താണ് ഫോസ്റ്റര്‍ കെയര്‍?
നിങ്ങളുടെ സ്വന്തം വീട്ടില്‍ മറ്റൊരാളുടെ കുട്ടിയെ പരിപാലിക്കുക എന്നതിനാണ് ഫോസ്റ്ററിംഗ് എന്ന് അര്‍ത്ഥമാക്കുന്നത്.
ചിലപ്പോള്‍ ഒരു കുട്ടിക്ക് അവരുടെ സ്വന്തം കുടുംബത്തോടൊപ്പം, ഹ്രസ്വകാല അല്ലെങ്കില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഇത് കുടുംബത്തിലെ അസുഖം, മാതാപിതാക്കളുടെ മരണം, അവഗണന, ദുരുപയോഗം അല്ലെങ്കില്‍ വീട്ടിലെ അക്രമം എന്നിവയൊക്കെ മൂലമാകാം. ചിലപ്പോള്‍ മാതാപിതാക്കളോ കുടുംബമോ ആയി പൊരുത്തപ്പെടാത്തത് കൊണ്ടാകാം.
എങ്കിലും ഒരു കുട്ടിയെ സാധ്യമെങ്കില്‍ കഴിയുന്നതും വേഗം സ്വന്തം കുടുംബത്തിലേക്ക് മടങ്ങിയെത്തുക എന്നതാണ് ഫോസ്റ്റര്‍ കെയറിന്റെ പ്രഥമ ലക്ഷ്യം. 18 വയസ്സുവരെയുള്ള പ്രായമുള്ളവരെ ഫോസ്റ്റര്‍ കെയറില്‍ സംരക്ഷിക്കാം.
ഫോസ്റ്റര്‍ കെയറില്‍ പരിപാലിക്കുന്നത് എന്നത് അറിയാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് നാളത്തെ സെമിനാര്‍.
ഫോസ്റ്റര്‍ കെയറില്‍ കുട്ടികളെ എങ്ങനെ വളര്ത്തുവെന്നതിനെക്കുറിച്ചുള്ള മിഥ്യാ ധാരണകള്‍ മാറ്റാനും നാളത്തെ സെമിനാര്‍ സഹായിച്ചേക്കും.
ആര്‍ക്കാണ് ഫോസ്റ്റര്‍ കെയറില്‍ കുട്ടികളെ വളര്‍ത്താന്‍ കഴിയുക, അതിനായി നിങ്ങള്‍ക്ക് നല്കുന്ന പരിശീലനവും റാപ്പറൗണ്ട് സപ്പോര്‍ട്ടുകളും എന്തൊക്കെയാണ് എന്നിവയെല്ലാം നാളെ വിശദമായി ചര്‍ച്ച ചെയ്യപ്പെടും.ഫോസ്റ്റര്‍ പേരന്റിന് വീക്കിലി അലവന്‍സ് ലഭിക്കും , ഇത് അവരുടെ പരിചരണത്തിലുള്ള കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പേയ്മെന്റാണ്. ഫോസ്റ്റര്‍ കെയര്‍ അലവന്‍സ് നിലവില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 325 യൂറോയും 12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 352യുറോയുമാണ് .കുട്ടിയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന ചൈല്‍ഡ് ബെനഫിറ്റിന് പുറമെയാണിത്.
ഫോസ്റ്റര്‍ കെയറിംഗിന് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അനുയോജ്യമാണോയെന്ന് പരിശോധിച്ചറിയാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെയുള്ള ലിങ്കില്‍ കൂടി ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യാം. https://www.eventbrite.ie/e/tusla-fostering-online-information-session-tickets-367611725567?aff=ebdsoporgprofile&fbclid=IwAR17FmbOHPJomJ7JYNanyrAJ8-sOB9xOZL9tyiqphoHdX3eQ1VZFbmgKWF4
റെജി സി ജേക്കബ്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.