head1
head3

വിധുവിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഡബ്ലിന്‍ മലയാളി സമൂഹം പ്രകാശം പരത്തിയ പെണ്‍കുട്ടി

ഡബ്ലിന്‍ : അകാലത്തില്‍ ലോകത്തോട് വിടചൊല്ലിയ വിധു സോജിന്റെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് ഡബ്ലിന്‍ മലയാളികള്‍.ഒരിക്കല്‍ വിധുവിനെ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും മറക്കാനാവാത്ത മധുരമുള്ള സൗഹൃദം സമ്മാനിച്ച ഒരു അപൂര്‍വ്വ വ്യക്തിത്വം.

മുഖത്ത് ഒരു പുഞ്ചിരിയില്ലാതെ ഒരിക്കലും അവളെ കാണാന്‍ കഴിയിലായിരുന്നു.അവളുടെ പുഞ്ചിരിയില്‍ നിറയുന്ന വാത്സല്യവും, ദയയും, ആദരവും ആര്‍ക്കും തൊട്ടറിയാവുന്നതായിരുന്നു.അതാണ് വിധുവിനെ ഏവര്‍ക്കുമിടയില്‍ വ്യത്യസ്തയാക്കിയതും.

അര്‍ബുദ രോഗത്തോട് പോരാടുമ്പോഴും, മറ്റുള്ളവര്‍ക്ക് വേണ്ടി ഏതെങ്കിലും സഹായമെത്തിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും വിധു പാഴാക്കിയിരുന്നില്ല.അവളുടെ വിശ്വാസ ജീവിതവും അചഞ്ചലമായിരുന്നു.താന്‍ സ്നേഹിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ് തനിക്കു ലഭിക്കുന്ന ദൈവ സ്‌നേഹപരിപാലനമെന്ന് അവള്‍ എപ്പോഴും ഘോഷിച്ചുകൊണ്ടിരുന്നു.

പൊതു സമൂഹത്തില്‍ യാതൊരു നേതൃത്വവും വഹിച്ചില്ലെങ്കിലും വിധു പ്രശസ്തയായത് നിര്‍മ്മലമായ ആ ശൈലിയിലൂടെയാണ്.

സെന്റ് വിന്‌സെന്റസിലെയും, ബ്ളാക്ക്റോക്കിലെയും സഹപ്രവര്‍ത്തകര്‍ക്കും ,സുഹൃത്തുക്കള്‍ക്കും വിധുവിന്റെ വേര്‍പ്പാട് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.ബ്ലാഞ്ചഡ്‌സ് ടൗണിലേക്ക് സ്ഥലം മാറി പോയെങ്കിലും ,വിധു അവര്‍ക്കോരോരുത്തര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു.

ചെന്നിടത്തെല്ലാം പ്രകാശം പരത്തിയവള്‍.

സംസ്‌കാര ശുശ്രൂഷകളുടെ സമയക്രമം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിര്യാതയായ കോട്ടയം പാമ്പാടി സ്വദേശി വിധു സോജിന്റെ സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (നവംബര്‍ 10) ഡബ്ലിനില്‍ നടത്തപ്പെടും.

ഇന്നും നാളെയും പൊതുദര്‍ശനം

വിധു സോജിന് അന്ത്യോപചാരം അര്‍പ്പിക്കാനായി സൗകര്യമൊരുക്കി ഇന്നും നാളെയും പൊതു ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ബ്‌ളാഞ്ചാര്‍ഡ് ടൗണിലെ കണ്ണിംഗ് ഹാം ഫ്യുണറല്‍ ഹോമില്‍ (Cunninghams Funeral Directors / Undertakers, Clonsilla Village, Clonsilla.D15PY23)  ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 മണി വരെയും, നാളെ (ബുധന്‍) വൈകിട്ട് 6 മുതല്‍ 8 മണി വരെയുമാണ് പൊതുദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ചെറി ഓര്‍ക്കാഡിലെ ബാലിഫെര്‍മേഡ് റോഡിലുള്ള (7, 335 Le Fanu Rd,Ballyfermot Rd,Cherry Orchard) മിനിസ്ട്രി ഓഫ് ജീസസിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടുക.

തുടര്‍ന്ന് രണ്ട് മണിയോടെ Mulhuddart Cemeteryയില്‍ വിധുവിന്റെ മൃതദേഹം സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ :

WRITE YOUR MEMORIES :
WATCH LIVE FUNERAL SERVICE

https://youtu.be/91DOH_NGlhU
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.