head1
head3

എസ്.പി.ബിയ്ക്ക് സ്മരണാഞ്ജലി: എസ്.പി. ചരണ്‍ നയിക്കുന്ന സംഗീതനിശ ഒക്ടോബര്‍ 15ന്

ഡബ്ലിന്‍: അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ സ്മരണാര്‍ത്ഥം അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടന ഡാഫോഡില്‍സ്, ഒക്ടോബര്‍ 15 ശനിയാഴ്ച്ച സൈന്റോളജി കമ്മ്യുണിറ്റി സെന്ററില്‍ ഒരുക്കുന്ന സംഗീതനിശ അദേഹത്തിന്റെ മകനും പ്രശസ്ത ഗായകനുമായ എസ് പി ചരണ്‍ നയിക്കുന്നു. ബാന്‍ഡ് മുരളി മൗനരാഗം ഒരുക്കുന്ന ഓര്‍ക്കസ്ട്രായില്‍ ശരണ്യ ശ്രീനിവാസ് എസ് പി ചരനോടൊപ്പം ഗാനങ്ങള്‍ ആലപിക്കും.

2019ല്‍ എസ് പി ബാലസുബ്രഹ്‌മണ്യം നയിച്ച മെഗാ സംഗീത വിരുന്ന് ഡബ്ലിനില്‍ സംഘടിപ്പിച്ച ഡാഫോഡില്‍സ്, ആ മാസ്മരിക ശബ്ദത്തിന്റെ അനുഗ്രഹം ആവോളം ലഭിച്ച എസ് പി ചരണിനെ അയര്‍ലണ്ടിലെ സംഗീതാസ്വാദകര്‍ക്ക് സമ്മാനിക്കുന്നത് എസ് പി ബിയുടെ ആരാധകര്‍ക്കും ഒരസുലഭ അനുഭവം തന്നെയാണ്.

തമിഴ്, കന്നട ,തെലുങ്ക് സിമികളില്‍ അനേകം ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച എസ് പി ചരണ്‍ സിനിമാ നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലും കഴിവ് തെളിയിച്ച കലാകാരനാണ്.

ശ്രദ്ധാഞ്ജലി ടു എസ് പി ബി- ഒരു മ്യുസിക് ട്രിബ്യുട് ന്റെ ആദ്യ ടിക്കറ്റ് ഡഫോഡില്‍സിന്റെ അഭ്യുദയകാംക്ഷിയുമായ അംഗയ് മണി ഡാഫോഡില്‍സ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ഉണ്ണിത്താന്‍, മംഗളാ രാജേഷ്, വിനോദ് കുമാര്‍, സജേഷ് എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി.

ഈ മ്യുസിക് ഷോയുടെ പ്രവേശന ടിക്കറ്റുകള്‍ http://wholelot.ie/ യില്‍ ലഭ്യമാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.