head3
head1

അയര്‍ലണ്ടിലെ ഇന്ത്യന്‍ യുവതിയുടെ വിയോഗത്തിന്റെ പത്താം വാര്‍ഷികം, സവിത ഹാലപ്പനവരുടെ മ്യൂറലുകളുടെ ഡിജിറ്റല്‍ ആര്‍ക്കൈവ് അന്തിമഘട്ടത്തില്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഇന്ത്യന്‍ യുവതിയുടെ വിഖ്യാതമായ ഒരു വിയോഗത്തിന്റെ പത്താം വാര്‍ഷികമെത്തുന്നതിനിടെ മ്യൂറലുകളുടെ ഡിജിറ്റല്‍ ആര്‍ക്കൈവ് പൂര്‍ത്തീകരിക്കാനൊരുങ്ങുന്നു.

2012 ഒക്ടോബര്‍ 28 ന് 17 ആഴ്ച ഗര്‍ഭിണിയായിരിക്കെ സെപ്‌സിസ് ബാധിച്ചു മരിച്ച ബെല്‍ഗാമില്‍ നിന്നുള്ള സവിത ഹാലപ്പനവറിനാണ് രാജ്യ തലസ്ഥാനത്ത് ഡിജിറ്റല്‍ സ്മാരകം ഉയരുന്നത്. ഇവര്‍ ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ടെങ്കിലും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഗോള്‍വേ അത് നിരസിക്കുകയായിരുന്നു. നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അത്.

സവിതയുടെ മരണം അയര്‍ലണ്ടിലെ മാത്രമല്ല,ലോകമെമ്പാടുമുള്ള ആയിരങ്ങള്‍ വേദനയോടെയാണ് കേട്ടത്.അനുശോചനവും,പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി.ഇതോടെ അയര്‍ലണ്ടിന്റെ ഗര്‍ഭഛിദ്രനയങ്ങള്‍ക്ക് മാറ്റം വരുത്തുവാന്‍ സര്‍ക്കാരും നിര്‍ബന്ധിതരായി.നിലവിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. ഗര്‍ഭച്ഛിദ്രം നിരോധിക്കുന്ന അയര്‍ലണ്ടിന്റെ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കണമെന്ന ആവശ്യവും ഇതോടെ ഉയര്‍ന്നു.റഫറാ]ണ്ടവും ഇതിന്റെ ഭാഗമായി നടന്നു.ഗര്‍ഭഛിദ്രത്തിന് അനുമതിയും ലഭിച്ചു.

വിവാദ നിയമം 2018-ല്‍ അസാധുവാക്കാനുള്ള റഫറണ്ടത്തിന് ശേഷം സൗത്ത് ഡബ്ലിനിലെ റിച്ച്മണ്ട് സ്ട്രീറ്റിലെ സവിത ഹാലപ്പനവറിന്റെ ചുവര്‍ചിത്രത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു..ഇവയെല്ലാം ചേര്‍ത്തുണ്ടാക്കിയ ഈ മ്യൂറലില്‍ 1,200ലധികം സന്ദേശങ്ങളാണുള്ളത്.ഈ മെസ്സേജുകള്‍ ഓണ്‍ലൈന്‍ റെക്കോര്‍ഡ് ആര്‍ക്കൈവിംഗ് റീപ്രൊഡക്റ്റീവ് ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമാകുമെന്നും ഡബ്ലിന്‍ സിറ്റി ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ് പറഞ്ഞു.

അടുത്ത വര്‍ഷം ആദ്യം ഈ ഓണ്‍ലൈന്‍ ആര്‍ക്കൈവ് യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു

ഡിജിറ്റല്‍ റിപ്പോസിറ്ററി അയര്‍ലണ്ടിന്റെ ആര്‍ക്കൈവിംഗ് റിപ്രൊഡക്റ്റീവ് ഹെല്‍ത്ത് സീരീസാണ് ഈ പ്രോജക്റ്റ് നടപ്പിലാക്കുന്നത്.ഇന്‍ ഹെര്‍ ഷൂസ്: വിമന്‍ ഓഫ് ദി എയ്ത്ത്, പോസ്റ്ററുകളും സിറ്റി സ്ട്രീറ്റുകളും: എട്ടാം ഭേദഗതി റഫറണ്ടം കാമ്പെയ്ന്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഓണ്‍ലൈന്‍ ആര്‍ക്കൈവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമം യാഥാര്‍ഥ്യമായെങ്കിലും അയര്‍ലണ്ട് ഇപ്പോഴും ഗര്‍ഭഛിദ്ര നയങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.


ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.