head1
head3

അയര്‍ലണ്ടില്‍ നിര്യാതയായ റോസ് ടോമിയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നാളെ

ഡബ്ലിന്‍ : ഡബ്ലിന്‍ ബ്യുമോണ്ടില്‍ നിര്യാതയായ കോട്ടയം കാരിത്താസ് സ്വദേശിനിയായ റോസ് ടോണിയ്ക്ക് (റോസ് സെബാസ്റ്റ്യന്‍ ) ആദരാഞ്ജലിയിപ്പിച്ചു കൊണ്ടുള്ള ചടങ്ങുകള്‍ നാളെ (ചൊവ്വാഴ്ച ) ഞായറാഴ്ച ബ്യുമോണ്ട് നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ നടത്തപ്പെടും.

നാളെ നാല് മണിയോടെ റോസ് ടോമിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ എത്തിയ്ക്കും.തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ വിശുദ്ധ കുര്‍ബാനയും ,പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനകളും നടത്തപ്പെടും.ഏഴ് മണി വരെ റോസ് ടോമിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ബ്യുമോണ്ട് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന റോസ് ടോണി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്യാതയായത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.