head1
head3

ലോകം, ഫ്രാന്‍സീസിനോട് ഇന്ന് വിടപറയും, അന്തിമോപചാര ശുശ്രൂഷകള്‍ക്ക് തുടക്കമായി

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരാമാധ്യക്ഷന്‍ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് ലോകം.

ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് പപ്പയുടെ ഖബറടക്കം. ഖബറടക്ക ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. ഇന്ത്യന്‍ പ്രസിഡണ്ട് ദ്രൗപതി മുര്‍മു, ഐറിഷ് പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് എന്നിവര്‍ അടക്കമുള്ള ലോകമെമ്പാടും നിന്നുമുള്ള രാഷ്ട്രനേതാക്കള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു. വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പൊതുദര്‍ശനത്തിനിടെയാണ് രാഷ്ട്രപതി മാര്‍പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. ശനിയാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങിലും രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. 130 രാജ്യങ്ങളിലെ പ്രതിനിധികള്‍ മാര്‍പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ റോമില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 250ലധികം അംഗങ്ങളുള്ള കര്‍ദിനാള്‍ കോളേജിലെ 149 കര്‍ദിനാളുമാര്‍ വത്തിക്കാനില്‍ ഉണ്ട്.
മാര്‍പാപ്പയുടെ പൊതുദര്‍ശനം ഇന്നലെ രാത്രി അവസാനിച്ചു.. പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അടയ്ക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും തിരക്ക് പരിഗണിച്ചു സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് കൂടി മാര്‍പാപ്പയെ കാണാന്‍ അവസരം നല്‍കി.രണ്ട് ലക്ഷം പേരെയാണ് വത്തിക്കാനില്‍ സംസ്‌കാര ദിവസം പ്രതീക്ഷിക്കുന്നത്. ജനബാഹുല്യം കണക്കിലെടുത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് ഖബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം, ഭൗതികദേഹം വിലപയാത്രയായി മേരി മേജര്‍ ബസിലിക്കയിലേക്ക് എത്തിക്കും.
ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം

പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരചടങ്ങുകള്‍ നടക്കുന്ന ഏപ്രില്‍ 26, ശനിയാഴ്ച ഇന്ത്യയില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്നേ ദിവസം, രാജ്യത്തുടനീളം ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരിക്കില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ആദരസൂചകമായി കേന്ദ്രസര്‍ക്കാര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. 22, 23 തീയതികളില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഇന്ത്യയില്‍ ആചരിച്ചിരുന്നു.ഇതിനു പുറമെയാണ് സംസ്‌കാര ദിനത്തില്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമായിരിക്കും നടത്തുക.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</<

Comments are closed.