head3
head1

അയര്‍ലണ്ടിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സിലും

കോര്‍ക്ക്: അയര്‍ലണ്ടിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സിലും. 1985 ജൂണ്‍ മാസം 23ന് കാനഡയില്‍ നിന്നും ലണ്ടന്‍ വഴി ഡല്‍ഹിയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ കനിഷ്‌ക വിമാനം അയര്‍ലണ്ടിനോടടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍, സിഖ് ഭീകരരുടെ ബോംബാക്രമണത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

വിമാന ജോലിക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ യാത്ര പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാരായിരുന്നു.ഇരുപതിലധികം മലയാളികളാണ് അന്നത്തെ അപകടത്തില്‍ മരണപ്പെട്ടത്.

ദുരന്തത്തില്‍ അകപ്പെട്ടവരിലേറയും . സ്ഫോടനത്തില്‍ മരിച്ചവരുടെ ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങള്‍ കുറച്ചെങ്കിലും കരയ്‌ക്കെത്തിച്ചത് അയര്‍ലണ്ടിലെ പടിഞ്ഞാറന്‍ തീരദേശ ഗ്രാമമായ അഹാകിസ്റ്റ എന്ന സ്ഥലത്തായിരുന്നു. ഈ ഗ്രാമത്തിലെ പഴയ തലമുറയ്ക്ക് ഇന്നും അത് വിങ്ങുന്ന ഓര്‍മ്മയായി അവശേഷിക്കുകയാണ്. തങ്ങളുടെ കണ്‍മുന്‍പില്‍ കാണപ്പെട്ട ആ ഭീകര ദൃശ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്നും സ്വദേശവാസികളുടെ കണ്ണുകള്‍ നിറയുന്നത് കാണുവാന്‍ സാധിക്കും.

എല്ലാ വര്‍ഷവും ജൂണ്‍ 23 ന് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ ദുഃഖാചരണം നടത്തുമ്പോള്‍ മരിച്ചവരുടെ ബന്ധുമിത്രാത്രികളും പരിസരവാസികളും അയര്‍ലന്‍ഡിലെ പ്രമുഖ ഇന്‍ഡ്യന്‍ സംഘടനകളും പുഷ്പഹാരം അര്‍പ്പിക്കുകയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും അനുശോചന സമ്മേളനങ്ങള്‍ നടത്തിപോരുകയും ചെയ്യാറുണ്ട്.

പതിവുപോലെ തന്നെ ഈ വര്‍ഷത്തെ എയര്‍ ഇന്ത്യാ അപകട അനുസ്മരണത്തില്‍ കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു. ഓര്‍മ്മയാചരണത്തിന്റെ ഭാഗമായി. കോര്‍ക്ക് ഡബ്‌ള്യൂ എം സി ചെയര്‍മാന്‍ ജയ്‌സണ്‍ ജോസഫ് അഹാകിസ്ഥയിലെ സ്മാരകസ്ഥലത്ത് പുഷ്പചക്രമര്‍പ്പിച്ചു.

എല്ലാ തരത്തിലുമുള്ള ഭീകരവാദത്തേയും സാമൂഹിക ധ്രുവീകരണങ്ങളേയും തള്ളി പറയേണ്ടത് സാംസ്‌കാരിക സാമൂഹിക കലാ സംഘടനകളുടെ കടമയാണ് WMC കോര്‍ക്ക് പ്രസിഡന്റ് ലിജോ ജോസഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഇന്‍ഡ്യന്‍ വംശജരെ ഓര്‍ക്കേണ്ടത് പ്രവാസികളും അയര്‍ലന്‍ഡില്‍ ജീവിക്കുന്നവരുമായ നമ്മള്‍ ഓരോരുത്തരുടേയും കടമയാണെന്നും കോര്‍ക്കിലെ എല്ലാ പ്രമുഖ ഇന്‍ഡ്യന്‍ കലാ സാംസ്‌കാരിക സംഘടകളുടേയും ഭാഗഭാഗിത്വം ഉണ്ടാകേണ്ടതുണ്ടെന്നും WMC കോര്‍ക്ക് ട്രഷറര്‍ മധു മാത്യു ,സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

WMC കോര്‍ക്ക് ജനറല്‍ സെക്രട്ടറി ജോണ്‍സന്‍ ചാള്‍സും അനുശോചന സന്ദേശം നല്‍കി.

ഫയൽ വീഡിയോ :1985

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.