കൊച്ചി : ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന് സംവിധാനം ചെയ്യുന്ന കാണെക്കാണെ ഒ. ടി. ടി പ്ലാറ്റഫോമായ സോണി ലൈവ് വഴി പ്രേക്ഷകരിലെത്തി. ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ് കൂട്ട് കെട്ടില്‍ മനു അശോകന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര് ഷംസുദ്ദീനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സ്ട്രീമിംഗ് രംഗത്ത് തന്നെ മികച്ചു നില്ക്കുന്ന സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണിത്. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ അലോഖ് കൃഷ്ണ, ശ്രുതി ജയന്, ധന്യ മേരി വര്‍ഗീസ് എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ കാണെക്കാണയുടെ ഭാഗമാണ്.
ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.