head1
head3

കളര്‍ഫുള്ളായി ‘തല്ലുമാല’; ടൊവിനോ ചിത്രം പുരോഗമിക്കുന്നു

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ നായിക.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സംഗീതം വിഷ്ണു വിജയ്. 2019 ഒക്ടോബര്‍ 5ന് ആയിരുന്നു മുഹ്സിന്‍ പരാരിയുടെ സംവിധാനത്തില്‍ തല്ലുമാല പ്രഖ്യാപിച്ചത്.

എന്നാല്‍ ചിത്രത്തിന്റെ സംവിധാന കസേര സുഹൃത്തായ ഖാലിദ് റഹ്‌മാന് കൈമാറിയതായി സെപ്റ്റംബര്‍ 12ന് ആണ് മുഹ്സിന്‍ പരാരി അറിയിച്ചത്. ആഷിഖ് അബുവാണ് ചിത്രം ആദ്യം നിര്‍മ്മിക്കാനിരുന്നത് എന്നാല്‍ അത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന് കൈമാറുകയായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.