ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഏതാനും മോട്ടോര്‍വേകളിലെയും പോര്‍ട്ട് ടണലിലെയും ടോള്‍ നിരക്കുകള്‍ കൂട്ടുന്നു.ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ടാണ് ദേശീയ റോഡ് ശൃംഖലയിലെ ടോളുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഡബ്ലിനിലെ എം50, പോര്‍ട്ട് ടണല്‍ എന്നിവിടങ്ങളിലെ ടോളുകളില്‍ 10സെന്റ് വരെ വര്‍ദ്ധനവുണ്ടാകും.രാവിലെ 6 മുതല്‍ 10 വരെ തിരക്കേറിയ സമയത്ത് പോര്‍ട്ട് ടണലിലൂടെ തെക്ക് ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് 1 സെന്റ് വര്‍ദ്ധനവുണ്ടാകും.ഇതോടെ ടോള്‍ ചാര്‍ജ്ജ് 13ല്‍ നിന്ന് 14 സെന്റാകും.പീക്ക് സമയത്ത് നോണ്‍ എച്ച് ജി വി ഗതാഗതം വര്‍ദ്ധിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് ടോള്‍ നിരക്ക് കൂട്ടുന്നതെന്ന് ടി ഐ ഐ പറഞ്ഞു.
ടാഗോ വീഡിയോ അക്കൗണ്ടോ ഇല്ലാത്ത അണ്‍ രജിസ്റ്റേര്‍ഡ് മോട്ടോര്‍ കാറുകളൊഴികെ, എം50യിലൂടെ കടന്നുപോകുന്ന എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ടോള്‍ കൂടും.വീഡിയോ അക്കൗണ്ടുള്ള 10,000 കിലോഗ്രാമിലേറെ ഭാരമുള്ള ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്ക് എം50യില്‍ 20സെന്റ് വരെ ടോള്‍ വര്‍ദ്ധിക്കും.
എം4ല്‍ കില്‍കോക്ക് മുതല്‍ കിന്നെഗഡ് വരെയും എം3 ക്ലോണി മുതല്‍ കെല്‍സ് വരെയും മോട്ടോര്‍വേ ഉപയോഗിക്കുന്നവര്‍ക്ക് 10 സെന്റ് വര്‍ദ്ധനവുണ്ടാകും.എം4ല്‍ 3,500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള 4 ആക്‌സലുകളോ അതില്‍ കൂടുതലോ ഉള്ള ഹെവി ഗുഡ്സ് വാഹനങ്ങള്‍ക്ക് ടോളില്‍ 20 സെന്റ് വര്‍ദ്ധനവുണ്ടാകും.
ടോള്‍ വര്‍ദ്ധനവുമായി മുന്നോട്ട് പോകരുതെന്ന് സിന്‍ ഫെയ്ന്‍ ടി ഡി മാറ്റ് കാര്‍ത്തി ആവശ്യപ്പെട്ടു.തൊഴിലെടുക്കുന്ന ആളുകള്‍ക്ക് അധികഭാരം നല്‍കുന്നതാണ് ഈ വര്‍ദ്ധനവെന്ന് ടി ഡി പറഞ്ഞു.കാര്‍ബണ്‍ നികുതി, ഇന്ധനം, ഇന്‍ഷുറന്‍സ് ചെലവുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വര്‍ദ്ധനവുകള്‍ക്ക് പുറമേയാണ് ടോളും വര്‍ദ്ധിപ്പിച്ചത്. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്നതിനുപകരം അവരെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെമെന്ന് കാര്‍ത്തി പറഞ്ഞു.
പണപ്പെരുപ്പ സംവിധാനത്തിലൂടെയാണ് ടോള്‍ നിയന്ത്രിക്കുന്നതെന്നും അതിന് മുകളില്‍ പോകാനാവില്ലെന്നും ടി ഐ ഐ പറഞ്ഞു.വാര്‍ഷിക സംരക്ഷണത്തിനും നാഷണല്‍ റോഡുകളുടെ നവീകരണത്തിനുമാണ് ടോള്‍ പേയെന്നും ടി ഐ ഐ വിശദീകരിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

