head3
head1

വിശാലിന്റെ 32ാം സിനിമ ‘ലാത്തി’ യുടെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കി

ചെന്നൈ: തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോ വിശാലിന്റെ 32ാം സിനിമ ‘ലാത്തി’ യുടെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കി. നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ വിനോദ് കുമാറാണ്.

തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായ ഒരു പോലീസ് സ്റ്റോറിയാണ് ചിത്രം. സുനൈനയാണ് നായിക. മലയാളി നടനായിരിക്കും ഇതിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. നടന്‍ പ്രഭുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംഗീത സംവിധാനം സാം സി എസും ഛായഗ്രഹണം ബാലസുബ്രഹ്‌മണ്യവും നിര്‍വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. വാര്‍ത്താവിതരണം സി കെ അജയകുമാര്‍. ചെന്നൈയില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.