head3
head1

ധ്യാന്‍ ശ്രീനിവാസന്റെ ‘വീകം’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി : ‘കുമ്പാരീസ്’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വീകം’. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ഷീലു അബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാം നിര്‍മ്മിക്കുന്ന ‘വീക’ത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും ചേര്‍ന്ന് പുറത്തിറക്കി.

ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും, വില്ല്യം ഫ്രാന്‍സിസ് സംഗീതവും, ഹരീഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഫിനാന്‍സ് കണ്‍ട്രോള്‍ അമീര്‍ കൊച്ചിനും, പ്രോജക്റ്റ് ഡിസൈന്‍ ജിത്ത് പിറപ്പിന്‍കോടും, മീഡിയ മാര്‍ക്കറ്റിങ് അരുണ്‍ പൂക്കാടനും നിര്‍വഹിക്കുന്നു. ഫാമിലി ത്രില്ലര്‍ ആയി അണിയിച്ചൊരുക്കുന്ന ചിത്രം ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിക്കും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.