head1
head3

ഡബ്ലിനില്‍ ടിക് ടോക്കിന്റെ പുതിയ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ വരുന്നു

50 ലേറെപേര്‍ക്ക് ജോലി കിട്ടും

ഡബ്ലിന്‍ : ഡബ്ലിനില്‍ ടിക് ടോക്കിന്റെ പുതിയ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ തുറക്കുന്നു. ന്യൂജെന്‍ സുരക്ഷാ ഭീഷണികളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അയര്‍ലണ്ടിലെ പുതിയ കേന്ദ്രത്തിലൂടെ ടിക് ടോക്ക് ഉന്നംവെയ്ക്കുന്നത്.50 ലേറെപേര്‍ക്ക് ജോലി നല്‍കുന്ന ഈ സെന്റര്‍ കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.യുഎസിന് പുറത്തേയ്ക്ക് എത്തുന്ന ഈ ആദ്യ കേന്ദ്രത്തിലൂടെ ഡബ്ലിന്‍ സെന്ററിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നാണ് കരുതുന്നത്.സുരക്ഷ, പ്രൈവസി, പോളിസി എന്നിവയിലാണ് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുക.

സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് കമ്പനിയെ സഹായിക്കുന്നതിനാണ് ടിക്് ടോക്ക് ലോകമെമ്പാടും റീജിയണല്‍ ഫ്യൂഷന്‍ സെന്ററുകള്‍ തുറക്കുന്നത്. ഇത്തരത്തിലുള്ള പ്രഥമ ലൊക്കേഷനാണ് ഡബ്ലിനിലേതെന്ന് കമ്പനി അറിയിച്ചു.

തുടക്കം മുതല്‍ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങളുടെ പുതിയ ഘട്ടമാണ് ഈ കേന്ദ്രങ്ങളെന്ന് കമ്പനിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ റോളണ്ട് ക്ലൗറ്റിയര്‍ പറഞ്ഞു.ടിക് ടോക്ക് ഉപയോഗിക്കുന്നവര്‍ വളരെ വിശ്വസ്തതയോടെയാണ് അവരുടെ ഡാറ്റകള്‍ ഏല്‍പ്പിക്കുന്നതെന്ന് അറിയാം. ആ ഡാറ്റകളെ സഗൗരവം സംരക്ഷിക്കേണ്ടത് കടമയാണെന്ന ബോധ്യവും കമ്പനിയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ആളുകളുടെ വിവരങ്ങള്‍ പരിരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ സൂര്യനെ പിന്തുടരുക’ എന്ന സമീപനമാണ് തങ്ങളുടെ ആഗോള സുരക്ഷാ ഓര്‍ഗനൈസേഷന്‍ പിന്തുടരുന്നത്. അതിനാല്‍ അടുത്ത തലമുറയിലെ സുരക്ഷാ ഭീഷണികളെ മുന്‍കൂട്ടി അറിയാനും പരിഹരിക്കാനും കഴിയുമെന്നതും ഈ നയം ഉറപ്പാക്കുന്നു.

വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്കിന് ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഹബ്, സുതാര്യത, ട്രാന്‍സ്ഫെറബിലിറ്റി ആന്റ് അക്കൗണ്ടബിലിറ്റി സെന്റര്‍ എന്നിവ ഉള്‍പ്പെടെ അയര്‍ലണ്ടില്‍ നിരവധി കേന്ദ്രങ്ങളുണ്ട്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.