സെപ്തംബര്‍ 11(ഞായര്‍)ന് ലെറ്റര്‍ കെന്നി റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. രാവിലെ 9-നാരംഭിക്കുന്ന പരിപാടി വൈകീട്ട് ആറുമണി വരെ നീളും.
ഓണക്കളികള്‍, ശിങ്കാരിമേളം, കലാപരിപാടികള്‍, മാവേലിയും ഓണപ്പുക്കളവും, വിഭവസമൃദ്ധമായ ഓണസദ്യ (24 വിഭവങ്ങള്‍), തിരുവാതിര, വടംവലി തുടങ്ങി വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. അതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് 25 യൂറോയും അതിന് താഴെയുള്ളവര്‍ക്ക് 15 യൂറോയുമാണ് ഫീസ്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0894142349, 0851631030, 0876045485, 0894797699, 0892540805, 0894441932.
ലെറ്റര്‍കെന്നിയിലെ തിരുവോണാഘോഷത്തിന്റെ ഭാഗമാകാന്‍ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.