ഡബ്ലിന്‍ : ജനസംഖ്യാപരമായും കുടുംബപരമായും വൈവിധ്യപരമായും അയര്‍ലണ്ടിന്റെ മുഖച്ഛായ മാറുകയാണോ ?.സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ അയര്‍ലണ്ട് അതിവേഗ മാറ്റങ്ങളിലേയ്ക്ക് വഴിമാറുകയാന്നെന്നാണ് സാമൂഹ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബങ്ങളില്‍ കുട്ടികള്‍ കുറയുന്നത് അയര്‍ലണ്ടിനെ മാറ്റി മറിയ്ക്കുമെന്ന വെളിപ്പെടുത്തലോടെ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ച വീഡിയോയാണ് ഈ വിഷയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായത്.എന്നാല്‍ ഇത് റിപ്ലേയ്സ്മെന്റല്ലെന്ന വാദവുമായി ജനസംഖ്യാ വിദഗ്ദ്ധരും മറ്റും രംഗത്തുവന്നിട്ടുണ്ട്.
അയര്‍ലണ്ടിലെ തദ്ദേശീയരുടെ വീടുകളില്‍ കുട്ടികള്‍ കുറയുന്നു.ഫെര്‍ട്ടിലിറ്റി നിരക്കുകള്‍ കുറയുന്നു.ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ എണ്ണം പെരുകുന്നു.കുടിയേറ്റത്തിനെതിരെ പലവിധ പ്രചരണങ്ങളും പ്രതിഷേധവുമുയരുന്നു.സ്‌കൂളുകള്‍ കുട്ടികളുടെ വൈവിധ്യം കൊണ്ട് നിറയുന്നു… തുടങ്ങി ഒട്ടേറെ മാറ്റങ്ങളാണ് അയര്‍ലണ്ടില്‍ നടക്കുന്നത്.ഇവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
മാറുന്ന മുഖച്ഛായ, ഇന്ത്യക്കാര്‍ ഒന്നാമതാവുമ്പോള്‍
പതിനഞ്ച് വര്‍ഷത്തെ ജനസംഖ്യാ പ്രവചനം സൂചിപ്പിക്കുന്നത് സമീപകാലങ്ങളില്‍ തന്നെ ഏറ്റവും വലിയ നോണ്‍ ഐറിഷ് ഗ്രൂപ്പായി ഇന്ത്യന്‍ വംശജര്‍ മാറുമെന്നാണ്. 2035 ആവുമ്പോഴേക്കും തന്നെ ഐറിഷ് ജനസംഖ്യയുടെ ഏകദേശം 11.4%വും ഇന്ത്യക്കാരായിരിക്കും. യു കെ (5.7%)യില്‍ നിന്നുള്ളവര്‍ രണ്ടം സ്ഥാനത്തും ബ്രസീലുകാര്‍ (5.6%) മൂന്നാമതുമായി അപ്പോഴേക്കും ഐറിഷ് ജനസംഖ്യ മാറും.റൊമാനിയക്കാര്‍ (5.2%), സ്പാനിഷ് (4.3 %) എന്നിങ്ങനെയാണ് മറ്റ് രാജ്യക്കാരും അപ്പോഴേക്കും കരുത്ത് തെളിയിക്കും. 15 വര്‍ഷം കഴിയുമ്പോഴേക്ക് തദ്ദേശീയരായ ഐറിഷുകാരുടെ എണ്ണം 52 ശതമാനം വരെയായി കുറഞ്ഞേക്കാമെന്നാണ് പ്രവചനം.
അയര്‍ലണ്ടിന്റെ വര്‍ദ്ധിച്ചുവരുന്ന, ആഗോളവല്‍ക്കരിക്കപ്പെട്ട തൊഴില്‍ ശക്തിയും സ്ഥിരം കുടിയേറ്റ രീതികളും പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകളെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. വൈവിധ്യം ഒരിക്കലും മാറ്റിസ്ഥാപിക്കുന്നതിന് തുല്യമല്ലെന്ന് അവര്‍ വാദിക്കുന്നു.തൊഴില്‍പരവും ജനനനിരക്കിലെ ദീര്‍ഘകാല പ്രവണതകളും അടിസ്ഥാനമാക്കിയാണ് ഈ ജനസംഖ്യാ മാറ്റമെന്നും ഇവര്‍ വിശദീകരിക്കുന്നു.
കുറയുന്ന ഫെര്‍ട്ടിലിറ്റി നിരക്ക്
പതിറ്റാണ്ടുകളായി അയര്‍ലണ്ടിന്റെ ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുകയാണ്. അയര്‍ലണ്ടില്‍ മാത്രമല്ല, യൂറോപ്പിലും മറ്റ് വികസിത രാജ്യങ്ങളിലും ഇത് കാണുന്നുണ്ട്.ഉയര്‍ന്ന ഭവന വിലകള്‍,ശിശുസംരക്ഷണ ചെലവുകള്‍, ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പുതിയ അവസരങ്ങള്‍ എന്നിവയൊക്കെയാണ് ഇതിന് കാരണമാകുന്നത്.
വിവാഹവും ഗര്‍ഭം ധരിക്കലും നീട്ടിവെയ്ക്കുന്ന ട്രെന്റ് തുടരുകയാണ് .ഇത് കുടുംബജീവിതം നിരസിക്കുന്നതുകൊണ്ടല്ല, മറിച്ച് സമൂഹം ജോലിയും രക്ഷാകര്‍തൃത്വവും സംയോജിപ്പിക്കുന്നതിലും സുസ്ഥിരവുമാക്കുന്നതിലും പരാജയപ്പെടുന്നതിനാലുമാണെന്ന് ഫെമിനിസ്റ്റ് ഗവേഷകര്‍ വാദിക്കുന്നു.
സാമ്പത്തിക സമ്മര്‍ദ്ദങ്ങളാണ് ഇത്തരം തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനം. ഉയര്‍ന്ന വാടക, ചെലവേറിയ ശിശുസംരക്ഷണം, പരിമിതമായ രക്ഷാകര്‍തൃ അവധി എന്നിവ പല ദമ്പതികള്‍ക്കും കുടുംബങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.കൂടുതല്‍ കുട്ടികളുണ്ടാകാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രചാരണത്തേക്കാള്‍ മികച്ച ശിശുസംരക്ഷണ ധനസഹായം, കൂടുതല്‍ ഉദാരമായ രക്ഷാകര്‍തൃ അവധി, അഫോര്‍ഡബിള്‍ ഹൗസിംഗ് തുടങ്ങിയ നടപടികള്‍ ജനന നിരക്കിനെ വളരെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ വാദിക്കുന്നു.
ബഹുസ്വരമാവുന്ന ക്ലാസ് മുറികള്‍
അയര്‍ലണ്ടിലെ ക്ലാസ് മുറികളും അയല്‍പക്കങ്ങളും കൂടുതല്‍ ബഹുസ്വരമാവുകയാണ്. ഐറിഷുകാരായ കുട്ടികള്‍ക്കൊപ്പം ഇന്ത്യന്‍, ബ്രസീല്‍, റൊമാനിയ, സ്പെയിന്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുട്ടികളെയും ഇപ്പോള്‍ സ്‌കൂളുകളില്‍ കാണാം. വൈവിധ്യമാര്‍ന്ന ക്ലാസ് മുറികള്‍ ഊര്‍ജ്ജസ്വലവും സമ്പന്നവുമാണെന്ന് അധ്യാപകര്‍ പറയുന്നു, അതേസമയം, ഈ ‘മാറ്റിസ്ഥാപിക്കല്‍’ സാധാരണ ജനസംഖ്യാപരമായ മാറ്റത്തെ ഭയത്തിന്റെയും നീരസത്തിന്റെയും ഉറവിടമാക്കി മാറ്റുമെന്ന് സാമൂഹിക ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എല്ലാ കുടുംബങ്ങള്‍ക്കും നല്ല നിലയില്‍ ജീവിയ്ക്കാന്‍ കഴിയണം
ഭാവിയില്‍ കുടിയേറ്റം തടയുന്നതിനെക്കാള്‍ എല്ലാ പശ്ചാത്തലങ്ങളിലുമുള്ള കുടുംബങ്ങള്‍ക്ക് നല്ല നിലയില്‍ ജീവിയ്ക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്ന് ജനസംഖ്യാശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും പറയുന്നു.ഫെര്‍ട്ടിലിറ്റി കുറയുന്നത് ഒരു ആധുനിക വെല്ലുവിളിയാണ്.
ലിംഗസമത്വം, ജോലി-ജീവിത സന്തുലിതാവസ്ഥ, ജീവിതച്ചെലവ് എന്നിവയുമായി ബന്ധപ്പെട്ടതാണത്. അല്ലാതെ ഐറിഷ് ഐഡന്റിറ്റി ഇല്ലാതാക്കുന്നതിനുള്ള രഹസ്യ അജണ്ടയല്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. രാജ്യം കൂടുതല്‍ വൈവിധ്യപൂര്‍ണ്ണമാകുമ്പോള്‍ യഥാര്‍ത്ഥമായി ഉള്‍ക്കൊള്ളുകയും കുടുംബജീവിതത്തെ പിന്തുണയ്ക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ റിപ്ലേയ്സ്മെന്റ് എന്ന മിഥ്യാധാരണയെ ദേശീയ ചര്‍ച്ചയായി വളര്‍ത്തരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യന്‍ വംശജനായ ലിയോ വരദ്കരുടെ കാലം മുതലാണ് ഇത്തരമൊരു ട്രെന്റ് അയര്‍ലണ്ടില്‍ സജീവമായത്.സ്വവര്‍ഗ്ഗവിവാഹം, ഗര്‍ഭഛിദ്രം, മയക്കുമരുന്നുകളുടെയും, കഞ്ചാവിന്റെയും സുലഭമായ ലഭ്യത,അനധികൃത കുടിയേറ്റക്കാരെ ഇറക്കുമതി ചെയ്യല്‍ തുടങ്ങി, നിരവധി പരിഷ്‌ക്കാരങ്ങള്‍ക്ക് ലിയോ വഴിമരുന്നിട്ടത് അയര്‍ലണ്ടിന്റെ സ്വാഭാവത്തെയും ശൈലിയെയും മാറ്റി മറിച്ചു.പുറത്തിറങ്ങി നടക്കാനാവാത്ത വിധമാണ് ലിയോയെ അയര്‍ലണ്ടിലെ തീവ്ര വലതുപക്ഷക്കാര്‍ നേരിടുന്നത്.സെപ്റ്റംബര്‍ അവസാനവാരവും ലിയോ വരദ്കരെ ഡബ്ലിനിലെ തെരുവില്‍ ജനക്കൂട്ടം അപഹസിക്കുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
അയര്‍ലണ്ടിലെ ജനങ്ങള്‍ അവരുടെ സ്വത്വം വീണ്ടെടുക്കാനുള്ള പുറപ്പാടിലാണിപ്പോള്‍. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്കെതിരെ,ഫാര്‍ റൈറ്റ് അനുകൂലികള്‍ പോലും കാര്യമായ എതിര്‍പ്പ് ഉയര്‍ത്തുന്നില്ല.അവരുടെ എതിര്‍പ്പ് അനധികൃതമായി അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്കെതിരെയും,തീവ്ര മതാധിനിവേശത്തിനെതിരെയുമാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.