ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം നിര്‍വ്വഹിച്ച തല്ലുമാലയുടെ ട്ര!!െയ്‌ലര്‍ യൂട്യൂബില്‍ ട്രെന്റിങ്. ട്രെയ്‌ലര്‍ പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കകം തന്നെ ആകെ കാഴ്ചക്കാരുടെ എണ്ണം മൂന്ന് മില്യണോടടുത്തിരിക്കുകയാണ്. 2.9 മില്യണ്‍ ആളുകള്‍ ഇതിനകം ട്രെയ്‌ലര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ തല്ലിന്റെ ഒരു പരമ്പര തന്നെയാണ് ട്രെയ്‌ലറില്‍. ഒരു കളര്‍ഫുള്‍ മൂഡിലുള്ള ചിത്രമാണ് ഇതെന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാവുന്നത്. ടൊവീനോ തോമസ് മണവാളന്‍ വസീമായും, കല്യാണി പ്രിയദര്‍ശന്‍ വ്‌ലോഗര്‍ ബീപാത്തുവായും എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ലുക്മാന്‍,ബിനു പപ്പു തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം നിര്‍വ്വഹിച്ച നാലാമത്തെ ചിത്രമാണ് തല്ലുമാല. വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ കണ്ണില്‍ പെട്ടോളെ, ഓളെ മെലഡി എന്നീ രണ്ട് ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രം ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.