കൊച്ചി : കലാരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന നടന്‍ ടി ജി രവിയുടെ ഇരുന്നൂറ്റിയമ്പതാമത്തെ സിനിമയായ അവകാശികളുടെ ട്രയിലര്‍ റിലീസ് ചെയ്തു. റിയല്‍ വ്യൂ ക്രീയേഷന്‍സിന്റെ ബാനറില്‍ എന്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ടി ജി രവി, ഇര്‍ഷാദ് അലി, ജയരാജ് വാര്യര്‍, എം എ നിഷാദ്, സോഹന്‍ സീനു ലാല്‍, അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി, ബേസില്‍ പാമ, അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്‍, ജോയ് വാല്‍ക്കണ്ണാടി, ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്‍മാരും അഭിനയിക്കുന്നു.
ടി ജി രവിക്ക് സ്‌നേഹാദരം അര്‍പ്പിക്കലും ട്രയിലര്‍ റിലീസിനൊപ്പം തൃശ്ശൂരില്‍ നടന്നു. സംവിധായകരായ ഷൈജു അന്തിക്കാട്, ഹനീഫ് അദേനി, മുന്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദര്‍, ചലച്ചിത്ര താരം ശിവജി ഗുരുവായൂര്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മൂന്നു തലമുറക്കൊപ്പം അഭിനയിക്കുവാന്‍ അവസരം ലഭിച്ച തനിക്ക് മഹാനടന്‍ സത്യനൊപ്പം അഭിനയിക്കുവാന്‍ സാധിക്കാത്ത ദുഖം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.