head1
head3

ടെസ്‌കോ ഇനി ഡ്രോണില്‍ നിങ്ങളുടെ വീട്ടിലെത്തും വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ മറന്നാലും,സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എടുക്കാന്‍ മറന്നാലും ഇനി കുഴപ്പമില്ല…. നമ്മുടെ ഡ്രോണ്‍ ഉണ്ടല്ലോ…

ഡബ്ലിന്‍ : ആവശ്യപ്പെടുന്ന പലചരക്ക് സാധനങ്ങളും മറ്റും ഇനി ടെസ്‌കോ ഡ്രോമുകള്‍ വീട്ടിലെത്തിക്കും. വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ മറന്നാലും,സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എടുക്കാന്‍ മറന്നാലും ഇനി കുഴപ്പമില്ല. കൊണ്ടു വരാന്‍ നമ്മുടെ ഡ്രോണ്‍ ഉണ്ടല്ലോ എന്ന് ആശ്വസിക്കാവുന്ന കാലത്തിലേയ്ക്കാണ് വ്യാപാരരംഗം പോകുന്നത്.

അയര്‍ലണ്ടില്‍ ടെസ്‌കോ ഡെലിവറികള്‍ രണ്ട് കിലോമീറ്ററിനുള്ളില്‍ മൂന്ന് മിനിറ്റില്‍ സാധ്യമാക്കുന്ന അതിവേഗ സംവിധാനമാണ് സൂപ്പര്‍മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കുന്നതിന് നൂതനവും വ്യത്യസ്തവുമായ മാര്‍ഗ്ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് ടെസ്‌കോയുടെ ഈ പരീക്ഷണം.അടുത്ത മാസം മുതല്‍ ഡ്രോണ്‍ ഉപയോഗിച്ച് പലചരക്ക്ഹോം ഡെലിവറികള്‍ വീടുകളിലെത്തിച്ചു തുടങ്ങും.പദ്ധതി പങ്കാളിയായ മന്നയ്ക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള അയര്‍ലണ്ടിലാണ് പൈലറ്റ്
പ്രോഗ്രാം നടക്കുകയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് ലൂയിസ് പറഞ്ഞു. ഭക്ഷണവിതരണം, പാനീയ ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യ; ഡാറ്റ; റോബോട്ടിക്സും ഓട്ടോമേഷനും; പാക്കേജിംഗ്. എന്നിങ്ങനെ ടെസ്‌കോയ്ക്ക് നാല് നവീകരണ മുന്‍ഗണനാവികസന മേഖലകളുണ്ടെന്ന് ലൂയിസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ഭക്ഷ്യ ചില്ലറ വ്യാപാരികള്‍ കോവിഡ് -19പ്രതിസന്ധിയെ നേരിടാന്‍ പിക്ക്-അപ്പ്, ഡെലിവറി സേവനങ്ങള്‍ അതിവേഗം വിപുലീകരിച്ചുവരുകയാണ്.യു.എസ് സ്ഥാപനമായ ആമസോണും ഡ്രോണിനെ പരീക്ഷിച്ചു.ഈ വര്‍ഷമാദ്യം, കൗണ്ടി ഓഫലിയിലെ മണിഗലിലെ ബരാക് ഒബാമ പ്ലാസയിലെ സൂപ്പര്‍മാക്സുമായി ചേര്‍ന്ന് നടത്തിയ ട്രയലിലുള്‍പ്പെടെ ടേക്ക് എവേയ്ക്കായി മന്ന ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു

ഓര്‍ഡര്‍ നല്‍കി അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയത്തിനുള്ളില്‍ ഡെലിവറി സാധ്യമാക്കുമെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ ഇന്നൊവേഷന്‍ ഡയറക്ടര്‍ ക്ലെയര്‍ ലോറൈന്‍സ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.