ഡബ്ലിന്‍ : ഒരു കാപ്പി കുടിക്കാന്‍ തോന്നിയാല്‍ ഇനി എങ്ങോട്ട് പോകും എന്ന് ആലോചിച്ച് വിഷമിക്കേണ്ട…
നേരെ ടെസ്‌കോയിലേക്ക് പോയി സ്വാദൂറും സ്‌മോക്കിന്‍ ബീന്‍ കോഫി കുടിക്കാം.
അയര്‍ലണ്ടില്‍ 103 സ്‌മോക്കിന്‍ ബീന്‍ കോഫി സ്റ്റേഷനുകള്‍ തുറക്കാനൊരുങ്ങുകയാണ് ടെസ്‌കോ.
നിലവില്‍ ടെസ്‌കോയുടെ 85 സ്‌റ്റോറുകളില്‍ കോഫി സ്റ്റേഷനുകള്‍ നിലവിലുണ്ട്. ബാക്കി 18 സ്റ്റോറുകളിലും ഈ മാസം അവസാനത്തോടെ കോഫി സ്റ്റേഷനുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ബീന്‍ ടു കപ്പ് കോഫി മെഷീനുകളില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ബാരിസ്റ്റ ക്വാളിറ്റി കോഫി വിതരണം ചെയ്യുന്ന ഒരു പ്രീമിയം, സെല്‍ഫ് സര്‍വീസ് കോഫി സ്റ്റേഷനാണ് സ്‌മോക്കിന്‍ ബീന്‍.
വെഗ്‌വെയര്‍ ടേക്ക്അവേ കപ്പുകളിലായിരിക്കും കോഫി നല്‍കുക.
കുറഞ്ഞ അളവില്‍ കാര്‍ബണ്‍, പുനരുപയോഗം സാധ്യമാകുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് ചെടികളില്‍ നിന്നാണ് വെഗ്വയര്‍ കപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഭക്ഷണമാലിന്യത്തോടൊപ്പം ഇവയെ കമ്പോസ്റ്റും ചെയ്യാം.
പെറുവില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 100% അറബിക്ക ട്രിപ്പിള്‍ സര്‍ട്ടിഫൈഡ് ബീന്‍സാണ് കോഫി സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്നത്. ഇതില്‍, വാനില, കാരാമലൈസ്ഡ് ഷുഗര്‍, ചെറുനാരങ്ങയുടെ അംശം എന്നിവയും അടങ്ങിയിട്ടുണ്ട്.
പുതിയ കോഫി സ്റ്റേഷനുകളില്‍ എട്ട് സ്‌പെഷ്യാലിറ്റി ഡ്രിങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
മീഡിയം കപ്പുകള്‍ക്ക് 2.6 യൂറോയും വലിയ കപ്പുകള്‍ക്ക് 2.99 യൂറോയുമാണ് ഈടാക്കുക.
സ്‌മോക്കിന്‍ ബിന്‍ കോഫിയും ബ്രോഡെറിക്ക് ബാറും 3.5 യൂറോയ്ക്കും ലഭിക്കും.
സ്‌മോക്കിന്‍ ബീനുമായുള്ള പങ്കാളിത്തം ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുമെന്ന് ടെസ്‌കോ അയര്‍ലണ്ട് ഫ്രഷ് ഫുഡ് കാറ്റഗറി ഡയറക്ടര്‍ ജോണ്‍ ബ്രെനന്‍ പറഞ്ഞു.
സ്‌മോക്കിന്‍ ബീനിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കൂടാതെ ട്രിപ്പിള്‍ സര്‍ട്ടിഫൈഡ്, ഫെയര്‍ട്രേഡ് കോഫി ഉപഭോക്താക്കള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബ്രെനന്‍ പറഞ്ഞു.
ടെസ്‌കോ, സ്‌മോക്കിന്‍ ബീന്‍ ബ്രാന്‍ഡിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്‌മോക്കിന്‍ ബീന്‍ വിതരണക്കാരായ ക്യാപിറ്റല്‍ ഫുഡ്‌സിലെ സെയില്‍സ് ഡയറക്ടര്‍ എഡ്വിന്‍ ആഡ്‌സണ്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.