യൂറോപ്പില്‍ പൗരത്വം നേടിയത് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍; ഇറ്റലിയിലേക്കും, സ്പെയിനിലേയ്ക്കും ഇന്ത്യക്കാരുടെ പ്രവാഹം
2019-ലെ 706 400-ല്‍ നിന്ന് 3% വര്‍ദ്ധനവാണ് 2020 ല്‍ രേഖപ്പെടുത്തിയത്. കോവിഡ് കാലമായതിനാലാണ് ഈ കണക്കുകളില്‍ താരതമ്യേനെയുള്ള വര്‍ദ്ധനവ് ഉണ്ടാവാതിരുന്നതെന്നാണ് നിഗമനം.
വര്‍ദ്ധനവ് ഏറ്റവും പ്രധാനമായും രേഖപ്പെടുത്തിയത് സ്പെയിനിലാണ്. 2019-നേക്കാള്‍ 27 300 കൂടുതല്‍ പേര്‍ക്ക് സ്പെയിന് പൗരത്വം അനുവദിച്ചു.
സ്പെയിനിനെ കൂടാതെ 2019-നെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് പൗരത്വം നല്കിയ രാജ്യങ്ങളില്‍ നെതര്‍ലന്‍ഡ്സ് (+21 800), സ്വീഡന് (+16 000), പോര്‍ച്ചുഗല്‍ (+11 000) എന്നിവയും ഉള്‍പ്പെടുന്നു.
അതേസമയം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പൗരത്വം നല്കുന്നതില് ഏറ്റവും പിശുക്ക് കാട്ടിയത് ഫ്രാന്‍സാണ് 23 300ന്റെ കുറവ്, തുടര്‍ന്ന് ജര്‍മ്മനി (-20 800), ബെല്‍ജിയം (-6 700), റൊമാനിയ (-4 000) എന്നിവിടങ്ങളിലും പൗരത്വം അനുവദിക്കുന്നതില്‍ വലിയ കുറവ് രേഖപ്പെടുത്തി.
ഇന്ത്യക്കാര്‍ ഏറെ പൗരത്വം നേടിയത് ഇറ്റലിയില്‍
2020-ല്‍ യൂറോപ്പില്‍ പൗരത്വം നേടിയവരില്‍ ഭൂരിഭാഗവും (85%) മുമ്പ് EU ഇതര രാജ്യത്തിലെ പൗരന്മാരായിട്ടുള്ളവരാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഇറ്റലിയിലാണെന്നും യൂറോപ്യന്‍ സ്റ്റാറ്റിക്സ് ഏജന്‍സിയായ യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ യൂറോപ്പില്‍ പൗരത്വം അനുവദിക്കുന്നതില്‍ ഏറ്റവും മുന്നില്‍ ഇറ്റലിയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020ല്‍ 1.32 ലക്ഷം പേര്‍ക്കാണ് ഇറ്റലി പൗരത്വം നല്‍കിയത്.
2020ല്‍ 119500 ഇന്ത്യക്കാര്‍ക്കാണ് യൂറോപ്പില്‍ പൗരത്വം നേടാനായത്. അതില്‍ മൂന്നിലൊന്നും (34% പേര്) ഇറ്റലിയുടെ പൗരത്വം നേടി. 40,649 ഇന്ത്യക്കാര്‍ക്കാണ് ഇറ്റലി സിറ്റിസണ്‍ഷിപ്പ് നല്‍കിയത്. എന്നാല്‍ ഇന്ത്യക്കാരേക്കാള്‍ അധികം പാക്കിസ്ഥാനികള്‍ക്ക് (40824) ഇറ്റലി ആ വര്‍ഷം സിറ്റിസണ്‍ഷിപ്പ് നല്‍കിയെന്ന പ്രത്യേകതയും ഉണ്ട്.
13.7% ജര്‍മ്മനി, 12.4% നെതര്‍ലന്‍ഡ്സ്, 9.8% സ്പെയിന്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ 29.9% എന്നിങ്ങനെയാണ് കണക്കുകള്‍.
ശതമാനക്കണക്കില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പൗരത്വം നല്‍കിയത് അയര്‍ലണ്ട്
ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് നല്‍കിയത്, അയര്‍ലണ്ടാണ് (12.7 %). എങ്കിലും അയര്‍ലണ്ടില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമായി ഇക്കാലയളവില്‍ ആകെ പൗരത്വം ലഭിച്ചത് ആറായിരത്തില്‍ താഴെ പേര്‍ക്കുമാത്രമാണ്.
മൊറോക്കൊ, സിറിയ, അല്‍ബേനിയ, തുര്‍ക്കി, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെത്തുന്നവരാണ് യൂറോപ്പില്‍ പൗരത്വം നേടുന്നതില്‍ മുന്നിലുള്ളത്.
മാള്‍ട്ടയില്‍ റഷ്യക്കാരും ഫിലിപ്പിനോകളും
മാള്‍ട്ടയില്‍ ഏറ്റവും കൂടുതല്‍ പൗരത്വം നേടിയത് റഷ്യക്കാരാണ് (20%). ചൈന, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗണ്യമായ തോതില്‍ പൗരത്വം ലഭിച്ചപ്പോള്‍ മാള്‍ട്ടയില്‍ പൗരത്വം ലഭിച്ചത് നാമമാത്രമായ ഇന്ത്യാക്കാര്‍ക്ക് മാത്രമാണ്.
സ്പെയിനില്‍ പുതിയ പൗരത്വം ലഭിച്ചവരില്‍ പത്തു ശതമാനത്തോളം ഇന്ത്യക്കാര്‍
സ്പെയിന് അടക്കമുള്ള രാജ്യങ്ങളില്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ പതിവില്‍ കവിഞ്ഞ വര്‍ധനയുണ്ട്. സ്പെയിനില്‍ 2020ല്‍ ആകെ 126300 വിദേശികള്‍ക്ക് പൗരത്വം അനുവദിച്ചപ്പോള്‍ പതിനാറായിരത്തോളം ഇന്ത്യക്കാരും ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
പൗരത്വം നേടിയവരില്‍ മൊറോക്കോയില്‍ നിന്നുള്ളവര്‍
2020-ല്‍ മൊറോക്കോയില്‍ നിന്നുള്ള 68900 ആളുകള്‍ക്ക് യൂറോപ്പില്‍ പൗരത്വം ലഭിച്ചു. അവരില്‍ 86% പേര് സ്പെയിന്, ഇറ്റലി അല്ലെങ്കില്‍ ഫ്രാന്‍സ് എന്നിവയുടെ പൗരത്വം നേടി.
അമ്പതിനായിരത്തിലധികം സിറിയക്കാര്‍ യൂറോപ്യന്‍ പൗരത്വം നേടിയ വര്‍ഷമായിരുന്നു 2020. അതില്‍ 49% വും സ്വീഡനില്‍ പൗരത്വം നേടി.
അല്‍ബേനിയക്കാര്‍ (40500), 70%വും ഇറ്റലിയില്‍ പൗരത്വം നേടി) റൊമാനിയക്കാര്‍ (28700, 40% പേര് ഇറ്റലിയുടെ പൗരത്വം നേടി), 24100 ബ്രസീലുകാര്‍ യൂറോപ്പില്‍ പൗരത്വം നേടിയപ്പോള്‍ അതില്‍ 72% വും ഇറ്റലിയുടെയോ പോര്ച്ചുഗലിന്റെയോ പൗരത്വം നേടി), പാകിസ്ഥാനികള്‍ (16 000, 35%വും ഇറ്റലിയില്‍ പൗരത്വം നേടി) ബ്രിട്ടീഷുകാര്‍ (16 000, 60% ജര്‍മ്മനി, ഫ്രാന്‍സ് അല്ലെങ്കില്‍ സ്വീഡന് എന്നിവയുടെ പൗരത്വം നേടി).
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.