കൊച്ചി : പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവം സിനിമയാകുന്നു. 1996ല്‍ പാലക്കാട് കളക്ടറേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് ടീസര്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ സംഭവമായിരുന്നു ഇത്.
കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘പട’യുടെ ടീസര്‍ റിലീസായി. പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി.ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി.കെ ശ്രീരാമന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കനി കുസൃതി, കോട്ടയം രമേഷ്, സജിത മഠത്തില്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കമല്‍ കെ.എം തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.