ആസിഫ് അലി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവച്ചു. ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ.
വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയനാണ് നായിക. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.