head1
head3

ഇന്‍ട്രാ-ഇയു വിമാനങ്ങള്‍ക്ക് ഏവിയേഷന്‍ ഫ്യുവല്‍ ടാക്സ്: യൂറോപ്പില്‍ വിമാനക്കൂലി വര്‍ദ്ധിക്കുമെന്ന് കമ്പനികള്‍

വലേറ്റ : ഇന്‍ട്രാ-ഇയു വിമാനങ്ങള്‍ക്ക് ഏവിയേഷന്‍ ഫ്യുവല്‍ ടാക്സ് ഏര്‍പ്പെടുത്തുന്നത് മാള്‍ട്ടയുടെ സാമ്പത്തിക വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എയര്‍ മാള്‍ട്ട അടക്കമുള്ള വിമാന കമ്പനികള്‍. ഇത് ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ നശിപ്പിക്കുമെന്നും വിമാനയാത്ര ചെലവേറിയതാക്കുമെന്നും യാത്രാകമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്‍ട്രാ-ഇയു ഫ്ളൈറ്റുകള്‍ക്കായി യൂറോപ്യന്‍ യൂണിയനില്‍ വിതരണം ചെയ്യുന്ന ഇന്ധനത്തിന് പ്രോഗസീവ് ടാക്സ് ഏര്‍പ്പെടുത്താനാണ് ഇയു നിര്‍ദ്ദേശം. 2023ല്‍ 0% എന്ന നിരക്കില്‍ തുടങ്ങി 10% വീതം ഉയര്‍ത്തി 10 വര്‍ഷത്തിനുള്ളില്‍ 100%മാക്കാനാണ് പദ്ധതി. നിലവിലെ യൂറോപ്യന്‍ യൂണിയന്‍ പ്രപ്പോസല്‍ അംഗീകരിച്ചാല്‍ 2033ഓടെ ഇന്ധനച്ചെലവ് 90% കൂടുതല്‍ വര്‍ധിക്കുമെന്ന് എയര്‍ലൈന്‍ പറഞ്ഞു.

മാള്‍ട്ട, സൈപ്രസ്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളെയാകും ഈ നിര്‍ദ്ദേശം ഏറ്റവും ദോഷകരമായി ബാധിക്കുക. ടൂറിസത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍, ഇന്ധന നികുതി ഇയുവിന് പുറത്തുള്ള അയല്‍ വിനോദ കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നതിനെ തടസ്സപ്പെടുത്തും. കാരിയറുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മല്‍സരത്തിനും ഇത് കാരണമാകുമെന്ന് എയര്‍ മാള്‍ട്ട മുന്നറിയിപ്പ് നല്‍കുന്നു.

നികുതി ചുമത്തുന്നതിനു പകരം എസ് എ എഫുകള്‍ക്ക് ഉല്‍പ്പാദന ഇന്‍സെന്റീവുകള്‍ നല്‍കുകയാണ് വേണ്ടതെന്ന ബദല്‍ നിര്‍ദ്ദേശവും എയര്‍മാള്‍ട്ട ഉന്നയിക്കുന്നു. പരമ്പരാഗത ജെറ്റ് ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ ഉദ്ഗമനം 80% വരെ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും കമ്പനി പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.