head3
head1

നിങ്ങള്‍ ടാക്സ് ക്രഡിറ്റ് ക്ലെയിം ചെയ്‌തോ ? നാളെ കൂടി സമയമുണ്ട് …!

ഡബ്ലിന്‍ : നിങ്ങള്‍ക്ക് ടാക്സ് ക്രഡിറ്റുണ്ടോ ?പരിശോധിക്കാന്‍ നാളെ കൂടി സമയമുണ്ട്. ശനിയാഴ്ച അര്‍ധരാത്രിയില്‍ നിശ്ചിത സമയത്തിന് മുമ്പ് 2018 ലെ നികുതി റീഫണ്ട് ക്ലെയിം സമര്‍പ്പിച്ചില്ലെങ്കില്‍, ആയിരക്കണക്കിന് യൂറോ നഷ്ടമാകുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ഓര്‍മ്മിപ്പിക്കുന്നു.ഇതിനൊപ്പം റിമോട്ട് വര്‍ക്കിംഗ് റിലീഫ് ,റെന്റ് ടാക്സ് ക്രെഡിറ്റ് എന്നിവയും ഇപ്പോള്‍ ക്ലയിം ചെയ്യാം.

നാല് വര്‍ഷത്തെ സമയപരിധിക്കുള്ളിലാണ് ടാക്സ് ക്രഡിറ്റ് ക്ലെയിം ചെയ്യേണ്ടത്.ഇതുവരെ റീഫണ്ട് ക്ലെയിം സമര്‍പ്പിക്കാത്ത പതിനായിരക്കണക്കിനാളുകള്‍ ഉണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.

പ്രതിവര്‍ഷം കോടിക്കണക്കിന് യൂറോയുടെ നികുതികളാണ് ആളുകള്‍ അധികമായി അടയ്ക്കുന്നതെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഏകദേശം 5,00,000 പേര്‍ 300 മില്യണ്‍ യൂറോ വരുമാന നികുതിയിനത്തില്‍ കൂടുതല്‍ അടച്ചിരുന്നു .ഇതനുസരിച്ച് ശരാശരി ടാക്സ് റീഫണ്ടിനത്തില്‍ ശരാശരി 667 യൂറോ വീതം നഷ്ടമാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.അവസാന നിമിഷം വരെ കാത്തിരുന്നാല്‍ ടാക്സ് ക്രഡിറ്റ് ക്ലെയിം ചെയ്യുന്നതിനുള്ള അവസരം നഷ്ടമായേക്കാമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

റിമോട്ട് വര്‍ക്കിംഗ് റിലീഫ് ക്ലെയിം ചെയ്യേണ്ടേ…

വര്‍ക്ക് ഫ്രം ഹോമുകാര്‍ക്ക് ഈ വര്‍ഷം റിമോട്ട് വര്‍ക്കിംഗ് റിലീഫ് ക്ലെയിം ചെയ്യാം. ഹീറ്റിംഗ്, ഇലക്ട്രിസിറ്റി ബില്ലുകളിലെ വന്‍ വര്‍ധന കണക്കിലെടുക്കുമ്പോള്‍ വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്ക് റിമോട്ട് വര്‍ക്കിംഗ് റിലീഫ് ക്ലെയിം ചെയ്യാം. ഈ നിരക്കുകളുടെ 30 ശതമാനമാണ് ഈ റിലീഫിലൂടെ തിരികെ ക്ലെയിം ചെയ്യാനാകുന്നത്. ഇതും ഈ സമയത്തിനുള്ളില്‍ ക്ലെയിം ചെയ്യണം. സമയം കഴിഞ്ഞാണ് ക്ലയിം ചെയ്യുന്നതെങ്കില്‍ റീഫണ്ട് ലഭിക്കാന്‍ വൈകിയേക്കാം.

വാടകക്കാര്‍ക്കും വിദ്യാര്‍ഥികളായ കുട്ടികളുടെ പേരില്‍ വാടക നല്‍കുന്ന രക്ഷിതാക്കള്‍ക്കും അടുത്തിടെ സര്‍ക്കാര്‍ കൊണ്ടുവന്ന റെന്റ് ടാക്സ് ക്രെഡിറ്റും ക്ലെയിം ചെയ്യാനാകുമെന്ന് ടാക്സ് ബാക്ക് ഓര്‍മ്മിപ്പിച്ചു.

ഒരു വ്യക്തിക്ക് പ്രതിവര്‍ഷം 500 യൂറോ വരെയും വിവാഹിതരായ ദമ്പതികള്‍ക്കും സിവില്‍ പങ്കാളികള്‍ക്കും 2022, 2023,എന്നീ നികുതി വര്‍ഷങ്ങളില്‍ 1,000 യൂറോ വീതവുമാണ് റന്റ് ടാക്സ് ക്രെഡിറ്റിന് അര്‍ഹതയുള്ളത്.കഴിഞ്ഞ സെപ്റ്റംബറിലെ ബജറ്റിലാണ് ഈ സ്‌കീം അതരിപ്പിച്ചത്.

നിങ്ങള്‍ ടാക്‌സ് ക്രഡിറ്റ് ഇതേ വരെ ക്ലെയിം ചെയ്തില്ലെങ്കില്‍ ,മലയാളത്തിലുള്ള അന്വേഷണങ്ങള്‍ക്കും സേവനങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

TASC ACCOUNTANTS: Ring us at: 019609192, 0872257706
Jijo Joy (Financial Advisor- ക്ലെവര്‍ മണി -Mob- 0852610741 )

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.