head3
head1

കോസ്റ്റ് ഓഫ് ലിവിംഗ് പായ്ക്കേജ് സെപ്തംബറില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍ : പണപ്പെരുപ്പവും ഇന്ധന വില വര്‍ധനവും മൂലമുള്ള ദുരിതങ്ങളനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് പ്രത്യേക കോസ്റ്റ് ഓഫ് ലീവിംഗ് പായ്ക്കേജ് സെപ്തംബറില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. അയര്‍ലണ്ടിന്റെ സര്‍ക്കാര്‍ ഖജനാവ് അഞ്ച് ബില്യണ്‍ യൂറോയുടെ മിച്ചമുണ്ടാക്കിയെന്ന വാര്‍ത്തയോട് പ്രതീകരിച്ച്, കെറിയിലെ ഡണ്‍ക്വിനിലെ ബ്ലാസ്‌കറ്റ് ഐലന്‍ഡ് സെന്ററില്‍ സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍.

ഊര്‍ജ്ജ വിലക്കയറ്റം മൂലം കുടുംബങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ള ബജറ്റ് നടപടികള്‍ക്ക് സമാന്തരമായാണ് ഈ പായ്ക്കേജും അവതരിപ്പിക്കുകയെന്നും മാര്‍ട്ടിന്‍ വിശദീകരിച്ചു. ബജറ്റില്‍ നികുതി ഇളവുകള്‍ക്കൊപ്പം കുടുംബങ്ങള്‍ക്കുള്ള ജീവിതച്ചെലവ് എങ്ങനെ കുറയ്ക്കാമെന്നതിനും പ്രത്യേക പദ്ധതികളുണ്ടാകും. ഈ വര്‍ഷ അവസാനത്തിന് മുമ്പ് തന്നെ ഈ പായ്ക്കേജ് നടപ്പാക്കും. ചില നടപടികളുടെ പ്രയോജനം ഉടന്‍ തന്നെ ആളുകള്‍ക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വെല്ലുവിളികള്‍ക്കിടയിലും സര്‍ക്കാരിന്റെ വരുമാനം ശക്തമായി തുടരുന്നത് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകള്‍ ഇപ്പോഴും നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം ശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ വര്‍ധിക്കുന്ന വരുമാനം മുന്നില്‍ക്കണ്ട് മീഡിയം, ലോംഗ് ടേം പദ്ധതികള്‍ ഉള്‍പ്പെട്ട സമഗ്ര ബജറ്റാകും കൊണ്ടുവരികയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.