head1
head3

ലിമെറിക്ക്  സീറോ മലബാര്‍ ചര്‍ച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിന്‍സ് മാലിയില്‍ ചുമതലയേറ്റു

.ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിന്‍സ് മാലിയില്‍ ചുമതലയേറ്റു .അയര്‍ലണ്ടില്‍ എത്തിയ ഫാ.പ്രിന്‍സിനെ ,നിലവിലെ ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ,കൈക്കാരന്മാരായ സിബി ജോണി ,അനില്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു .

പിന്നീട് നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫാ.പ്രിന്‍സ് ഔദ്യോഗികമായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിനായി ചുമതലയേറ്റു .വി .കുര്‍ബാനയ്ക്ക് ഫാ.റോബിന്‍ തോമസ് ,ഫാ .ഷോജി ,ഫാ.പ്രിന്‍സ് മാലിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി .പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബിനോയി കാച്ചപ്പിള്ളി ഫാ.പ്രിന്‍സിനെ ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്തു സംസാരിച്ചു .

ഫാ .റോബിന്‍ തോമസ് ,ഇടവകാംഗങ്ങള്‍ കഴിഞ്ഞ ആറു വര്ഷകാലമായി തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും ,നിയുക്ത ചാപ്ലയിന്‍ ഫാ .പ്രിന്‍സിനു ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു .

സെബിന്‍ സെബാസ്റ്റ്യന്‍ (പി.ആര്‍.ഓ)

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni 

Comments are closed.