head1
head3

സോര്‍ഡ്സില്‍ ഓണാഘോഷം നാളെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍ : പപ്പടവും പഴവും പായസവും ചേര്‍ത്തു വിഭവസമൃദ്ധമായ ഓണസദ്യ. ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളം. വടംവലി മത്സരം ചെണ്ടമേളം, കുട്ടികള്‍ക്കും വലിയവര്‍ക്കുമായുള്ള വിവിധ മത്സരങ്ങള്‍,സോര്‍ഡ്സിലെ കലാകാരികളും കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന ആകര്‍ഷകങ്ങളായ നിരവധി പരിപാടികളുമായി ഇത്തവണയും സോര്‍ഡ്സില്‍ പൊന്നോണം വന്നെത്തി.

Old Borough school ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച 11:30 നു ആഘോഷങ്ങള്‍ക്കു തിരശീല ഉയരും. . മഹാബലി തമ്പുരാന്റെ സാന്നിധ്യത്തില്‍ മന്ത്രി ഡാരാ ഓ ബ്രിയാന്‍ ,കൗണ്‍സിലര്‍മാരായ ഡാരാ ബട്‌ലര്‍,ബ്രിജിറ്റ് മന്റോണ്‍ എന്നിവര്‍ ചേര്‍ന്ന് ഓണാഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ജാതി മത വര്‍ണ്ണ ഭേദമില്ലാതെ എല്ലാ സോര്‍ഡ്സ് മലയാളികളെയും ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

Comments are closed.