head1
head3

ദീപാവലി സമ്മാനമായി സൂര്യയുടെ ‘ജയ് ഭീം’ നവംബര്‍ 2ന് ആമസോണ്‍ പ്രൈമില്‍; ട്രെയ്ലര്‍ പുറത്ത്

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ‘സൂരറൈ പോട്ര്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒടിടി പ്ലാറ്റ്ഫോമില്‍ ഹിറ്റ് ആവര്‍ത്തിക്കാന്‍ മറ്റൊരു സൂര്യ ചിത്രം എത്തുന്നു. ‘ജയ് ഭീം’ എന്ന ചിത്രം നവംബര്‍ 2 ന് ദീപാവലി സമ്മാനമായി ആമസോണിലൂടെ പ്രേക്ഷകരിലേക്കെത്തും.

സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന അഭിഭാഷകനായാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്. ശക്തമായ പ്രമേയവും അവതരണവുമാണ് ചിത്രത്തിന്റേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

സൂര്യയുടെ 39-ാം ചിത്രമായ ജയ് ഭീമില്‍ രജിഷ വിജയനാണ് നായിക. ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ പ്പെടുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.