തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ നായകനായ ലീഗല്‍ ഡ്രാമ ചലച്ചിത്രം ജയ് ഭീം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചു. റിലീസ് ചെയ്ത് ആദ്യദിനം തന്നെ പ്രേക്ഷകര്‍ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ടു-ഡി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിജെ ജ്ഞാനവേലാണ്.
സൂര്യ ഒരു അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജോമോള്‍ ജോസ് എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രകാശ് രാജ്, ഗുരു സോമസുന്ദരം എന്നിവരും സൂര്യക്കൊപ്പം സിനിമയില്‍ അണിനിരക്കുന്നു.
നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന സൂര്യയുടെ രണ്ടാമത്തെ ചിത്രമാണ് ജയ്ഭീം. ഇതിനുമുന്‍പ് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത സൂരരൈ പോട്ര് വന്‍ വിജയമായിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.